LATESTBREAKING NEWSKERALA

മെഡിക്കൽ എഞ്ചി. പ്രവേശനം; എൻട്രൻസ് മാർക്ക് മാത്രം പരിഗണിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം അടിസ്ഥാനമാക്കി ആയിരിക്കണം എഞ്ചിനീയറിങ് അടക്കമുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാഫലം വരുമ്പോൾ റിസൾട്ട് വരുന്ന മുറയ്ക്ക് അപ്‍ലോഡ് ചെയ്യാൻ അവസരം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

പ്ലസ് ടു പരീക്ഷ മാർക്ക് പരിഗണിക്കരുത് എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷനും വിദ്യാർഥികളും അടക്കമുള്ളവരാണ് ഈ ആവശ്യമുന്നയിച്ച് ഹർജി നൽകിയത്.

കൊവിഡ് പശ്ചാത്തലത്തിൽ സിബിഎസ്ഇ ഐഎസ്ഇ സ്ട്രീമുകളിൽ വാർഷിക പരീക്ഷ നടത്തിയിട്ടില്ലാത്തതിനാൽ പ്ലസ്ടു മാർക്കു കൂടി പരിഗണിച്ച് ഫലം പ്രസിദ്ധീകരിച്ചാൽ അത് ഒരു വിഭാഗം വിദ്യാർഥികളോടുള്ള അനീതി ആയിരിക്കും എന്നാണ് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker