BREAKING NEWSWORLD

മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടു, പ്രകോപിതയായ അമ്മ 12 കാരന്‍ മകനെ വെടിവെച്ച് കൊന്നു

ഇല്ലിനോസ്: മെമ്മറി കാര്‍ഡ് കാണാതെ പോയതില്‍ പ്രകോപിതയായ അമ്മ 12 വയസ്സുകാരനെ വെടിവെച്ച് കൊന്നു. തലയിലും ശരീരത്തിലും വെടിയേറ്റ കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാദന്‍ ഇന്‍ഗ്രാമാണ് കൊല്ലപ്പെട്ടത്. സൗത്ത് ഷിക്കാഗോയിലാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് എവിടെ എന്ന് ചോദിച്ചായിരുന്നു തര്‍ക്കം തുടങ്ങുന്നത്. താന്‍ കണ്ടിട്ടില്ലെന്നും എടുത്തിട്ടില്ലെന്നും മകന്‍ അമ്മയോട് പറഞ്ഞു. എന്നാല്‍ അമ്മ ദേഷ്യം അടക്കാനാകാതെ സില്‍വര്‍ റിവോള്‍വര്‍ എടുത്ത് കുട്ടിയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആദ്യ വെടിയുണ്ട കുട്ടിയെ കാര്യമായി പരിക്കേല്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് കുട്ടി കരയുന്നതും നിലത്ത് വീഴുന്നതും ക്യാമറയില്‍ കാണാം. ആരുമായോ ഫോണില്‍ ബന്ധപ്പെട്ട ശേഷം അമ്മ തിരിച്ചുവന്ന് കുട്ടിയോട് വീണ്ടും കാര്‍ഡിനെ കുറിച്ച് ചോദിക്കുകയായിരുന്നു.
എന്നാല്‍ താന്‍ കണ്ടില്ലെന്ന് കുട്ടി ആവര്‍ത്തിച്ചതോടെ അമ്മ കുട്ടിയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിയൊച്ച കേട്ട പ്രദേശവാസികളാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker