BUSINESS

മെയില്‍ വിറ്റഴിച്ചത് 16ലക്ഷത്തില്‍പ്പരം ഇരുചക്രവാഹനങ്ങള്‍, കാറുകളുടെ വില്‍പ്പനയിലും വര്‍ധന; കണക്ക് ഇങ്ങനെ

ന്യൂഡല്‍ഹി: മെയ് മാസത്തില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ നാലുശതമാനം വര്‍ധന. മെയ് മാസത്തില്‍ 3,47,492 വാഹനങ്ങള്‍ വിറ്റഴിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇക്കാലയളവില്‍ 55,763 ത്രീവീലര്‍ വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 14.7 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇരുചക്രവാഹന വില്‍പ്പനയിലും വര്‍ധന ഉണ്ടായിട്ടുണ്ട്. മെയ് മാസത്തില്‍ 16,20,084 ഇരുചക്രവാഹനങ്ങളാണ് വിറ്റഴിച്ചത്. പത്തുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം സമാന കാലയളവില്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍ 14,71,550 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

നടപ്പുസാമ്പത്തികവര്‍ഷം വാഹനവിപണിയില്‍ വലിയ വളര്‍ച്ചയാണ് ഓട്ടോ ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നത്. സാധാരണ ലഭിക്കുന്ന മണ്‍സൂണ്‍ മഴയേക്കാള്‍ കൂടുതല്‍ മഴ കിട്ടുമെന്ന പ്രവചനം കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് പകരും. ഇത് വാഹന വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് ഓട്ടോ ഇന്‍ഡസ്ട്രി കണക്കുകൂട്ടുന്നത്. കൂടാതെ പുതിയ സര്‍ക്കാര്‍ വികസന നയങ്ങളുമായി മുന്നോട്ടുപോകുമെന്ന പ്രത്യാശയും വിപണിക്ക് ഉണര്‍വ് പകരുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button