KERALANEWS

മേഘാലയ, നാഗാലാ‌ൻഡ് സംസ്ഥാനങ്ങളുടെ ചുമതല അനിൽ ആന്റണിക്ക്‌

win pathanamthitta anil antony

ബിജെപി അംഗങ്ങളുടെ സംസ്ഥാനതല ചുമതല പുതുക്കി. ബിജെപി കേരള പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. മേഘാലയ, നാഗാലാ‌ൻഡ് സംസ്ഥാനങ്ങളുടെ ബിജെപി പ്രഭാരിയായി അനിൽ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു.

24 ഇടങ്ങളിലെ ചുമതലയാണ് പുതുക്കിയത്. അപരാജിത സാരംഗി സഹ പ്രഭാരിയായി ചുമതലയേറ്റു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോ-ഓർഡിനേറ്ററായി വി മുരളീധരൻ ചുമതലയേൽക്കും. വിനോദ് താവ്‌ഡെ ബിഹാറിൻ്റെ ചുമതലയും ശ്രീകാന്ത് ശർമ ഹിമാചൽ പ്രദേശിൻ്റെ ചുമതലയും തുടരും. നിതിൻ നവീനാണ് ഛത്തീസ്ഗഢിൻ്റെ ചുമതല. ഡോ. സതീഷ് പൂനിയയെ ഹരിയാനയുടെ ചുമതലയും ലക്ഷ്മികാന്ത് വാജ്‌പേയിയെ ജാർഖണ്ഡിൻ്റെ ചുമതലയെൽക്കും.

ആൻഡമാൻ നിക്കോബാറിൻ്റെ ചുമതല രഘുനാഥ് കുൽക്കർണിക്കും അരുണാചൽ പ്രദേശിൻ്റെ ചുമതല അശോക് സിംഗാളിനും നൽകി.ആശിഷ് സൂദിനാണ് ഗോവയുടെ ചുമതല. ജമ്മു കശ്മീരിൻ്റെ ചുമതല തരുൺ ചുഗിന് നൽകിയിട്ടുണ്ട്, കൂടാതെ ആശിഷ് സൂദിനെ കോ-ഇൻചാർജ് ആക്കി.ബിജെപി കർണാടകയിൽ രാധാമോഹൻ ദാസ് അഗർവാളിന് ചുമതല നൽകി.മണിപ്പൂരിൻ്റെ ചുമതല അജിത് ഗോപചഡെക്കാണ് ലഭിച്ചത്. മിസോറാമിൻ്റെ ചുമതല ദേവേഷ് കുമാറിനും ലഭിച്ചു.

Related Articles

Back to top button