തൃശ്ശൂര്‍: തൃശ്ശൂരില്‍ മേയര്‍-സിപിഐ പോര് മുറുകുന്നു. മേയര്‍ എം കെ വര്‍ഗീസിനോടുളള എതിര്‍പ്പിനെ തുടര്‍ന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങ് സിപിഐ ബഹിഷ്‌കരിച്ചു. മുഖ്യാതിഥിയായിരുന്ന സിപിഐ എംഎല്‍എ, പി ബാലചന്ദ്രനും നാല് കൗണ്‍സിലര്‍മാരും പരിപാടിയില്‍ പങ്കെടുത്തില്ല.
തെരഞ്ഞെടുപ്പിന് മുന്‍പേ തുടങ്ങിയ മേയര്‍ എം കെ വര്‍ഗീസിന്റെ സുരേഷ് ഗോപി പ്രകീര്‍ത്തനം പിന്നെയും ആവര്‍ത്തിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മേയര്‍ക്കെതിരെ സിപി ഐ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അവാര്‍ഡ് ദാനചടങ്ങ് സിപിഐ ബഹിഷ്‌കരിച്ചത്.
പരിപാടിയുടെ മുഖ്യാതിഥി തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി.ബാലചന്ദ്രന്‍ പരിപാടിയില്‍ നിന്ന് വിട്ട് നിന്നു. കോര്‍പറേഷനിലെ നാല് കൗണ്‍സിലര്‍മാരും പരിപാടിയില്‍ പങ്കെടുത്തില്ല. സിപിഐ അംഗങ്ങള്‍ പങ്കെടുക്കാത്തത് എന്തെന്ന് അറിയില്ലെന്നാണ് മേയര്‍ വിഷയത്തോട് പ്രതികരിച്ചത്. എന്തെങ്കിലും അസുഖമുള്ളതുകൊണ്ടാണോ വരാത്തതെന്നറിയില്ലെന്നും മേയര്‍ പരിഹസിച്ചു.
76 Less than a minute