തിരുവനന്തപുരം : തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രന്റെ ശുപാര്‍ശ കത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ശുപാര്‍ശയില്‍ ഡിജിപി ഇന്ന് തീരുമാനമെടുക്കും. മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈം ബ്രാഞ്ച് ശുപാര്‍ശ. കേസെടുത്ത് അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിടാനാണ് സാധ്യത. ക്രൈം ബ്രാഞ്ചോ, പ്രത്യേക സംഘമോ കേസന്വേഷിക്കും.
മേയറുടെ പേരിലിറങ്ങിയ കത്തിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിന് മുമ്പ് ക്രൈം ബ്രാഞ്ച് ശുപാ!ശയില് തീരുമാനമെടുക്കേണ്ടിവരും. അതിനിടെ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് നഗരസഭ യോഗം ചേരും. കഴിഞ്ഞ യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു