LATESTNATIONAL

മേയ് പകുതിയോടുകൂടി രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 35 ലക്ഷമാകും: വിദഗ്ധര്‍

ന്യൂഡല്‍ഹി: മേയ് 11- 15 ആകുമ്പോഴേക്കും ഇന്ത്യയില്‍ സജീവ രോഗികളുടെ എണ്ണം 33-–35 ലക്ഷം ആകുമെന്ന് വിദഗ്ധര്‍. അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ സജീവ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് ഈ നിഗമനം വ്യക്തമാക്കുന്നത്. ഇന്ന് 22.91 ലക്ഷമാണ് സജീവരോഗികള്‍. ഐഐടി കാണ്‍പുരിലെ മനീന്ദ്ര അഗ്രവാളും സംഘവുമാണ് ഈ മോഡല്‍ പ്രവചനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
അതേസമയം, വിദഗ്ധരുടെ ഈ നിഗമനത്തെ മുന്നറിയിപ്പായി കണ്ട് രാജ്യം നയം രൂപീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആരോഗ്യ രംഗത്തെ സൗകര്യങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കി തയാറായിരിക്കണമെന്നാണ് ആവശ്യം.
ഏപ്രില്‍ 25 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ പുതിയ കേസുകളില്‍ വന്‍ വര്‍ധന കാണിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. മേയ് 1-5 ദിവസങ്ങളില്‍ ഒഡീഷ, കര്‍ണാടക, ബംഗാള്‍ സംസ്ഥാനങ്ങളിലും മേയ് 6-–10 ദിവസങ്ങളില്‍ തമിഴ്‌നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ കുതിപ്പ് കാണിക്കും. ഏപ്രില്‍ 25ഓടുകൂടി മഹാരാഷ്ട്രയും ഛത്തിസ്ഗഢും ഈ സാഹചര്യത്തിലേക്ക് എത്തിയിട്ടുണ്ടാകുമെന്നും ബിഹാറും ഉടന്‍ എത്തുമെന്നുമാണ് നിഗമനം.
മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, ഗോവ സംസ്ഥാനങ്ങളെക്കൂടി ട്രാക്ക് ചെയ്തിട്ടുണ്ടെങ്കിലും അതു ഇപ്പോള്‍ ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker