LATESTMOBILETECH

മൈക്രോസോഫ്റ്റ് ടീംസ് ആപ്പ് മലയാളത്തില്‍

കൊച്ചി മൈക്രോസോഫ്റ്റിന്റെ ആശയവിനിമയ പ്ലാറ്റ്‌ഫോമായ മൈക്രോസോഫ്റ്റ് ടീംസ് ഇനിമുതല്‍ മലയാളത്തിലും ലഭ്യമാകും. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് വീഡിയോ കോളിങ്ങ്, ടെക്സ്റ്റ് ചാറ്റ്, ഡോക്യുമെന്റ് ഷെയറിങ് തുടങ്ങിയവ ചെയ്യാനാകും. ഐഒഎസ്, ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷന്‍ വഴി ടീംസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ടീംസ് ആപ്പില്‍ മലയാളം തിരഞ്ഞെടുത്താല്‍ പിന്നെ എപ്പോള്‍ വേണമെങ്കിലും ഭാഷ ഇംഗ്ലീഷിലേക്ക് മാറ്റാനും കഴിയും. മലയാളത്തില്‍ ലഭിച്ച സന്ദേശങ്ങളും ആപ്ലിക്കേഷന്‍ വഴി കേള്‍ക്കാം. ടീംസ് ആപ്പിലൂടെ 300 ആളുകളുമായി 24 മണിക്കൂര്‍ നേരത്തേക്ക് സൗജന്യമായി സംസാരിക്കാന്‍ കഴിയും. ടീംസ് വീഡിയോ കോള്‍ ലിങ്കുകള്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാത്തവരുമായും പങ്കിടാന്‍ കഴിയും. സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വെബ് ബ്രൗസര്‍ ഉപയോഗിച്ച് ഒരു മീറ്റിംഗില്‍ ചേരാനാകും. മാത്രമല്ല ടുഗദര്‍ മോഡ് ഉപയോഗിച്ച് മീറ്റിങ്ങിലുള്ള എല്ലാവര്‍ക്കും ഒരു മുറിയിലിരിക്കുന്ന അനുഭവം ലഭ്യമാക്കും. ചാറ്റിംഗ്, പോളിങ് തുടങ്ങിയവയെല്ലാം തന്നെ പ്രാദേശിക ഭാഷയില്‍ ലഭ്യമാകും

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker