കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി. തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകനും കേസ് അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് പ്രോസിക്യൂഷനും ജാമ്യത്തെ എതിർത്ത് കോടതിയിൽ വാദിച്ചു. ഇതോടെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയെയാണ് ഡോക്ടർ ശ്രീക്കുട്ടി സമീപിച്ചത്.
70 Less than a minute