BREAKINGKERALA

മൊബൈല്‍ ഫോണ്‍ സംബന്ധിച്ച തര്‍ക്കം; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

കോട്ടയം: മകനുമായുണ്ടായ തര്‍ക്കത്തില്‍ തലയ്ക്ക് അടിയേറ്റ അച്ഛന്‍ മരിച്ചു. പൊന്‍കുന്നം ചേപ്പുംപാറ പടലുങ്കല്‍ പി.ആര്‍. ഷാജി (55) ആണ് മരിച്ചത്. മകന്‍ രാഹുല്‍ ഷാജിയെ (29) പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഇരുവരും തമ്മില്‍ സംഘട്ടനമുണ്ടായത്.
രാഹുലിന്റെ മൊബൈല്‍ ഫോണ്‍ ഷാജി മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി അച്ഛനും മകനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. വാക്കേറ്റത്തിനിടെ ഷാജിയെടുത്ത അലവാങ്ക് പിടിച്ചു വാങ്ങി മകന്‍ രാഹുല്‍ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജി തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് മരിച്ചത്. സംഘട്ടനത്തില്‍ രാഹുലിന്റെ തലയ്ക്കും പരിക്കുണ്ട്.

Related Articles

Back to top button