രാജ്യത്ത് മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടി ടെലികോം കമ്പനികൾ. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവരാണ് നിലവിൽ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. റിലയൻസ് ജിയോ 12 മുതൽ 27 ശതമാനം വരെയും എയർടെൽ 11-21 ശതമാനം വരെയുമാണ് മൊബൈൽ താരിഫുകൾ കൂട്ടിയത്. വ്യാഴാഴ്ചയാണ് റിലയൻസ് ജിയോ നിരക്കുകളിൽ വർധന കൊണ്ടുവന്നത്. രണ്ടര വർഷത്തിനു ശേഷമാണ് ഇത്രയധികം നിരക്കിൽ വർധന വരുന്നത്. ജൂലൈ മൂന്നുമുതലാണ് എയർടെല്ലിന്റെ വർധിപ്പിച്ച നിരക്ക് നിലവിൽ വരിക. റിലയൻസ് ജിയോയുടേത് ജൂലൈ ഒന്നിനും.ഇന്ത്യയിലെ ടെലികോം സ്ഥാപനങ്ങൾക്ക് സാമ്പത്തിക സ്ഥിരതയുള്ള ബിസിനസ് മോഡൽ തുടരാൻ വേണ്ടിയാണ് നിരക്ക് വർധിപ്പിച്ചതെന്നാണ് എയർട്ടലിന്റെ വിശദീകരണം. ജിയോയും എയർടെല്ലും തങ്ങളുടെ 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് വ്യവസായ കണക്കുകൾ വ്യക്തമാക്കുന്നത്.
1,159 Less than a minute