പുതിയ ജി സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി മോട്ടറോള. മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷന്‍ ഫോണുകളാണ് ഇന്ത്യയില്‍ കമ്പനി പുറത്തിറക്കിയത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 732ഏ ടീഇ പ്രോസസ്സറിലാണ് ഇരുഫോണുകളും പ്രവര്‍ത്തിക്കുക. ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ഫോണുകളില്‍ ഒന്നാണ് മോട്ടോ ജി60.
മോട്ടോ ജി60
120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആര്‍ 10 സപ്പോര്‍ട്ടുമുള്ള 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് മോട്ടോ ജി60 യ്ക്കുളളത്. ഒക്ട കോര്ക്വാല്കോം സ്നാപ്ഡ്രാഗണ്‍ 732G SoC പ്രോസസ്സറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 6 ജിബിയാണ് റാം. ടര്‍ബോപവര്‍ 20 ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പുമായാണ് മോട്ടോ ജി60 വരുന്നത്, 108എംപി യുടെ പ്രൈമറി സെന്‍സറും, 8എംപി വീതമുള്ള അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സറും ഡെപ്ത് സെന്‍സറും ഇതില്‍ വരുന്നു. ഹൈബ്രിഡ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1 ടിബി വരെ ഉയര്‍ത്താവുന്ന 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഫോണിനുണ്ട്.
മോട്ടോ ജി40 ഫ്യൂഷന്‍
ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് മോട്ടോ ജി40 ഫ്യൂഷനും പ്രവര്‍ത്തിക്കുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആര്‍ 10 സപ്പോര്‍ട്ടുമുള്ള 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന്റേത്. 128 ജിബിയാണ് ഇന്റേര്‍ണല്‍ സ്റ്റോറേജ്. ഒരു ഹൈബ്രിഡ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ ഉയര്‍ത്താം. ഒക്ട കോര്ക്വാല്കോം സ്നാപ്ഡ്രാഗണ്‍ 732G ടീഇ പ്രോസസ്സറിലാണ് ഫോണിന്റെ പ്രവര്‍ത്തനം.
f/1.7 അപ്പേര്‍ച്ചറുള്ള 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, f/2.2 അപ്പേര്‍ച്ചര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറ, f/2.4 അപ്പേര്‍ച്ചറുളള 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിനുളളത്. മുന്നില്‍ f/2.2 അപ്പേര്ച്ചറിലുളള 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുണ്ട്. 6000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാര്‍ജില്‍ 54 മണിക്കൂര്‍ ഫോണ്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷന്‍ വില
ഏപ്രില്‍ 27ാം തീയതി രാത്രി 12 മുതല്‍ ഫോണ്‍ ലഭ്യമാകും. ഫ്ലിപ്കാര്ട്ടില് 17,999 രൂപയാണ് മോട്ടോ ജി60 യുടെ വിലയായി നല്‍കിയിട്ടുളളത്. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 1,500 രൂപയുടെ വിലക്കിഴിവുണ്ട്. ഇവര്‍ക്ക് 16,499 രൂപയ്ക്ക് ഫോണ്‍ വാങ്ങാം.
മേയ് 1 ന് രാത്രി 12 മുതലാണ് മോട്ടോ ജി40 ഫ്യൂഷന്റെ വില്പന ഫ്ലിപ്കാര്ട്ടില് തുടങ്ങുക. 4/64ഏആ വേരിയന്റിന് 13,999 രൂപയും 6/128ഏആ വേരിയന്റിന് 15,999 രൂപയുമാണ് വില. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 1,000 രൂപയുടെ വിലക്കിഴിവ് ലഭിക്കും.