BREAKINGKERALA
Trending

മോദിയുടെ പ്രഭാവമാണ് ബിജെപിയിലെത്തിച്ചതെന്ന് ശ്രീലേഖ

തിരുവനന്തപുരം: മൂന്നാഴ്ചത്തെ ആലോചനയുടെ പുറത്താണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍ ഡിപിജി ആര്‍ ശ്രീലേഖ. നരേന്ദ്രമോദിയുടെ പ്രഭാവമാണ് ബിജെപിയിലെത്തിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് അംഗത്വം സ്വീകരിച്ച ശേഷം ശ്രീലേഖ പറഞ്ഞു. തിരുവനന്തപുരത്തെ ഈശ്വരവിലാസത്തുള്ള ശ്രീലേഖയുടെ വീട്ടിലെത്തിയാണ് ബിജെപി നേതാക്കള്‍ അം?ഗത്വം നല്‍കിയത്.
താന്‍ മുപ്പത്തി മൂന്നര വര്‍ഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോ?ഗസ്ഥയായിരുന്നു. ഒരു പാര്‍ട്ടിയിലും ചേരാതെ പ്രവര്‍ത്തിച്ചു. വിരമിച്ചതിന് ശേഷം പലതും മാറി നിന്ന് കാണുന്നു. അതിനു ശേഷം അനുഭവത്തിന്റേയും അറിവിന്റേയും അടിസ്ഥാനത്തില്‍ ജനങ്ങളെ സേവിക്കാന്‍ ഇതാണ് നല്ലതെന്ന് തോന്നി. ആദര്‍ശങ്ങളോട് വിശ്വാസമുള്ളത് കൊണ്ട് കൂടെ നില്‍ക്കുന്നു. തല്‍ക്കാലം അം?ഗം മാത്രമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവസരം ലഭിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. ബിജെപിക്കൊപ്പം നില്‍ക്കുന്നുവെന്നത് വലിയ സന്ദേശമാണെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. അതേസമയം, എഡിജിപിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ശ്രീലേഖ പ്രതികരിച്ചില്ല. സംസാരിക്കാന്‍ താല്‍പ്പര്യമില്ലാത്ത വിഷയമാണത്. ഇന്ന് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button