BREAKING NEWSKERALALATEST

‘മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയം കണ്ടപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നു’; ലോക്‌നാഥ് ബെഹ്റയുടെ മൊഴി പുറത്ത്

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. സമൂഹ മാധ്യമങ്ങളില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം സന്ദര്‍ശിച്ചതെന്ന് ബെഹ്‌റ മൊഴി നല്‍കി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയ്ക്ക് കൈമാറി.മോന്‍സന്‍ മാവുങ്കലിന്റെ ചേര്‍ത്തലയിലും കൊച്ചിയിലെയും വീടുകള്‍ക്ക് മുന്നില്‍ പൊലീസ് ബുക്ക് സ്ഥാപിച്ചത് ലോക്‌നാഥ് ബഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം ആണെന്ന രേഖകള്‍ പുറത്ത് വന്നിരുന്നു. മോന്‍സന്റെ മ്യൂസിയത്തിലും ബെഹ്‌റ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് സംബന്ധിച്ചാണ് എഡിജിപി എസ് ശ്രീജിത് മൊഴിയെടുത്തത്.
എന്നാല്‍ മ്യൂസിയം സന്ദര്‍ശിച്ചത് സമൂഹമാധ്യമളിലൂടെ അറിഞ്ഞാണെന്നും ആരും ക്ഷിച്ചിട്ടല്ല പോയതെന്നും ബെഹ്‌റ വിശദീകരിക്കുന്നത്. വിദേശ മലയാളിയായ അനിത പുല്ലയില്‍ ആണ് ബഹ്‌റയെ ക്ഷണിച്ചതെന്നായിരുന്നു ജീവനക്കാര്‍ അടക്കം നല്‍കിയ മൊഴി.മോന്‍സനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന ഐജി ജി ലക്ഷ്മണ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വൈകിട്ടോടെ ഹൈക്കോടതിയ്ക്ക് കൈമാറി. തട്ടിപ്പുകാരന്റെ വീടിന് പോലീസ് എങ്ങനെ സുരക്ഷ നല്‍കിയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
ഇതിനിടെ മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രം തട്ടിപ്പാണെന്നും ഡ്രൈവറായ താന്‍ അടക്കമാണ് ചികിത്സ നടത്തിയതെന്നും ജീവനക്കാരനായ ജെയ്‌സണ്‍ വെളിപ്പെടുത്തി. ഇതിനിടെ ശില്‍പ്പി സന്തോഷിനെ വഞ്ചിച്ച കേസില്‍ മോന്‍സന്‍ മാവുങ്കിലിനെ ഈ മാസം 27 വരെ കസ്റ്റഡിയില്‍ വിട്ടു. പോക്‌സോ കേസില്‍ മോന്‍സന്റെ അറസ്റ്റ് ഉടല്‍ രേഖപ്പെടുത്തും. മോന്‍സന്റെ മാനേജര്‍ ജിഷ്ണു അടക്കം കൂടുതല്‍ ജീവനക്കാരെയും ചോദ്യം ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker