BREAKING NEWSLATESTWORLD

മോശം സിനിമകളില്‍ അഭിനയിച്ചെന്ന് പരിഹസിച്ചു; കോളേജില്‍ നിന്നും 13 കോടി നഷ്ടപരിഹാരം വാങ്ങി പോണ്‍ നായിക

സ്‌കൂളുകളില്‍ നിന്നും പരിഹാസമേല്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചിലര്‍ക്ക് ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ വളരെ വേദനയുണ്ടാക്കുന്നു. എന്നാല്‍, മറ്റ് ചിലര്‍ ഇത് മുന്നോട്ടുള്ള ഒരു ചവിട്ട് പടിയായി കാണാന്‍ സാധിക്കുന്നു. അത്തരത്തില്‍ തന്റെ കോളജ് അധൃകൃതരെ വിറപ്പിച്ച ഒരു യുവതിയാണ് നിക്കോളഗില്ലിലാന്റ്. മുന്‍ പോണ്‍ താരം കൂടിയായ നിക്കോള കോളേജ് അധികൃതരില്‍ നിന്നും നഷ്ടപരിഹാരമായി 1.4 ദശലക്ഷം പൗണ്ട് അതായത് 13 കോടി രൂപ ആണ് കൈപ്പറ്റിയിരിക്കുന്നത്. നിക്കോള ഗില്ലിലാന്റിന്റെ കഥ വിശദമായി അറിയാം.
മുന്‍ പോണ്‍ താരം കൂടിയായ നിക്കി എന്ന നിക്കോള ഗില്ലിലാന്റ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായും പാരാമെഡിക്കല്‍ ആയും ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍, ഒരു അമ്മ എന്ന നിലയില്‍ നഴ്‌സിംഗ് രംഗത്ത് സമയം കൂടുതല്‍ ചെലവഴിക്കുന്നത് സൗകര്യപ്രദമാകുമെന്നാണ് വിശ്വസിച്ചിരുന്നത്. അതിനാല്‍ തന്നെ 2017ല്‍ തന്റെ 30ാമത്തെ വയസിലാണ് സൗത്ത് വെസ്റ്റേണ്‍ ഒറിഗണ്‍ കമ്മ്യൂണിറ്റി കോളേജില്‍ ഒരു നഴ്‌സിംഗ് പ്രോഗ്രാമില്‍ ചേരുകയായിരുന്നു.
രണ്ട് വര്‍ഷത്തെ കോഴ്‌സിന് ചേര്‍ന്നുവെങ്കിലും കടുത്ത മാനസിക പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നത് എന്ന് അവര്‍ തുറന്ന് പറയുന്നു. വിദ്വേഷകരമായ വിദ്യാഭ്യാസ അന്തരീക്ഷം എന്നാണ് നിക്കി ഇതിനെ വിശേഷിപ്പിച്ചത്.
ഇത്തരം കളിയാക്കലുകള്‍ കടുത്ത നിരാശയിലേക്ക് എത്തിച്ചതായും ആത്മഹത്യയ്ക്ക് പോലും ശ്രമിക്കുകയും ചെയ്തുവെന്ന് നിക്കി ഡെയ്‌ലി സ്റ്റാറിനോട് വെളിപ്പെടുത്തി. തുടര്‍ന്ന്, കോളേജിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറെടുക്കുകയും ചെയ്തു. കരാര്‍ ലംഘനത്തിനും ലിംഗാധിഷ്ഠിത വിവേചനത്തിനും എതിരായാണ് നിയമനടപടികള്‍ സ്വീകരിച്ചത്.
കോടതി രേഖകള്‍ പ്രകാരം, ഒരു നഴ്‌സിംഗ് ഇന്‍സ്ട്രക്ടറും അക്കാദമിക് അഡൈ്വസറും നിക്കിയോട് വിവേചനം കാണിച്ചു. ‘നഴ്‌സിംഗ് എന്നത് നിലവാരമുള്ള സ്ത്രീകള്‍ക്ക് ഒരു തൊഴിലാണ്. നിലവാരമില്ലാത്ത സ്ത്രീകള്‍ക്ക് അതില്‍ സ്ഥാനമില്ല.’ എന്നെല്ലാം അവര്‍ പറഞ്ഞിരുന്നു.
തനിക്ക് വേണ്ടി വാദിക്കാന്‍ ഒരുവക്കീലും തയ്യാറായിരുന്നില്ലെന്നും രണ്ട് കുട്ടികളുടെ അമ്മകൂടിയായ നിക്കി പറഞ്ഞു. പിന്നീട്, ഒരു സാള്‍ട്ട് ലേക്ക് സിറ്റി അഭിഭാഷകന്‍ ബ്രാന്‍ഡന്‍ മാര്‍ക്ക് അവളുടെ കേസ് ഏറ്റെടുക്കുകയായിരുന്നു.
ബ്രീ ബാരറ്റ് എന്ന പേരില്‍ പോണ്‍ താരമായി ഏറെ നാള്‍ പ്രവര്‍ത്തിച്ച നിക്കിയ്ക്ക് അനുകൂലമായി തന്നെ കോടതി വിധി വരികയും ചെയ്തു. ഏകദേശം 1.4 മില്യണ്‍ പൗണ്ട് നല്‍കുകയും ചെയ്തുവെന്ന് സ്ഥിരീകരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker