മനുഷ്യരെ കാണാതാവുമ്പോഴും സാധനങ്ങള്‍ മോഷണം പോകുമ്പോഴും ഒക്കെ പൊലീസ് നടത്തുന്ന ഊര്‍ജ്ജിത അന്വേഷണങ്ങളെക്കുറിച്ച് നമുക്ക് അറിവുള്ളതാണ്. എന്നാല്‍, മോഷ്ടിക്കപ്പെട്ട ആടുകളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചതിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ?
ഇല്ലെങ്കില്‍ അറിഞ്ഞുകൊള്ളൂ, അത്തരത്തില്‍ മോഷണം പോയ ഒരു ആടിനെ കണ്ടെത്താന്‍ എട്ടുപേര്‍ അടങ്ങുന്ന എസ്‌ഐടിയെ നിയോഗിച്ചിരിക്കുകയാണ് ജയ്പൂരില്‍. പ്രതികളെ ഉടന്‍ കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാക്കണം എന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.
ജില്ലയിലെ കിഷന്‍ഗഡ് റെന്‍വാളില്‍ ആടുകളെയും കഴുതകളെയും മോഷ്ടിക്കുന്നത് വര്‍ദ്ധിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. മോഷ്ടിക്കപ്പെട്ട കഴുതകളെയും ആട്ടിന്‍കുട്ടികളെയും കണ്ടെത്തി മോഷ്ടാക്കളെ പിടികൂടുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന ദൗത്യം.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ നിന്നും നാല്പത് ആടുകളും എട്ട് കഴുതകളും മോഷണം പോയത്. ഈ സംഭവത്തിന് പിന്നാലെയാണ് പത്ത് ദിവസത്തിനകം മൃഗങ്ങളെ മോഷ്ടിക്കുന്നവരെ എന്തുവിലകൊടുത്തും പിടികൂടും എന്ന തീരുമാനത്തില്‍ പൊലീസ് എത്തിയത്. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ എട്ടു കഴുതകളെയും മോഷ്ടാക്കളെയും പിടികൂടിയെങ്കിലും ആടുകളെ കണ്ടെത്താനായില്ല. ഇതോടെ ആടുകളുടെ ഉടമസ്ഥരായ ഗുര്‍ജര്‍ സമുദായാംഗങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.
പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി സംഘത്തിന്റെ ചുമതല ദേവിലാല്‍, പേമരത്ത് എന്ന ഉദ്യോഗസ്ഥര്‍ക്കാണ്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രഹ്ലാദ് സിംഗ്, ഹെഡ് കോണ്‍സ്റ്റബിള്‍ രാംനിവാസ്, ഗോവിന്ദ്ഗഡ് പൊലീസ് സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ ഹരീഷ് കുമാര്‍, റെന്‍വാള്‍ പൊലീസ് സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ മുകേഷ് കുമാര്‍, ഗോവിന്ദ്ഗഡ് പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ ഹേംരാജ് സിംഗ് ഗുര്‍ജാര്‍ എന്നിവരും സംഘത്തിലുണ്ട്.
56 1 minute read