KERALANEWS

മോഹൻലാലിനെ അപകീർത്തിപ്പെടുത്തി; സിദ്ദിഖിന്റെ പരാതിയിൽ ചെകുത്താൻ കസ്റ്റഡിയിൽ

മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയ യൂട്യൂബറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ ലഭിച്ച പരാതിയിന്മേലാണ് പോലീസ് നടപടി. അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിലാണ് തിരുവല്ല പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസെടുത്ത ശേഷം ഇയാൾ ഒളിവിലായിരുന്നു എന്നും പോലീസ് പറയുന്നു.ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് ചെകുത്താൻ എന്ന യൂട്യൂബ് ചാനലിലൂടെ അജു അലക്സ് മോശം പരാമർശം നടത്തിയത്. കേസ് രജിസ്റ്റർ ചെയ്തത് വാർത്തയായതിന് പിന്നാലെ ഇയാൾ മറ്റൊരു വീഡിയോയുമായി വീണ്ടും രം​ഗത്തുവന്നിരുന്നു.

Related Articles

Back to top button