കൊച്ചി: യമഹയുടെ ആദ്യ നിയോ റിട്രോ എഫ്സെഡ്എക്സ് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
ടൂര്‍ പ്രേമികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ റൈഡിങ് പൊസിഷനുകളും നവീന സവിശേഷതകളുമാണ് കോള്‍ ഓഫ് ദി ബ്ലൂ കാമ്പെയിന് ഊര്‍ജ്ജം പകര്‍ന്നു കൊണ്ടുള്ള ഇന്ത്യ യമഹ മോട്ടോറിന്റെ ഈ മോട്ടോര്‍ സൈക്കിളിനുള്ളത്. 1,16,800 രൂപ മുതലാണ് ഇതിന്റെ (ഡല്‍ഹി) എക്സ് ഷോറൂം വില. ബ്ലൂടൂത്ത് യമഹ മോട്ടോര്‍ സൈക്കിള്‍ കണക്ട് ആപ് സൗകര്യം, ഡിആര്‍എല്ലോടു കൂടിയ എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ടെയില്‍ ലൈറ്റ് തുടങ്ങിയ സവിശേഷതകളും ഇതിനുണ്ട്. ഓണ്‍ലൈനായി ആദ്യം ബുക്കു ചെയ്യുന്ന 200 ഉപഭോക്താക്കള്‍ക്ക് യമഹ ജിഷോക്ക് വാച്ചിന്റെ ലിമിറ്റഡ് എഡിഷനും ലഭിക്കും. ഇന്ത്യന്‍ യുവാക്കളുടെ റൈഡിങ് ആവശ്യങ്ങള്‍ക്ക് അനുസൃതമായ ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് നിയോ റിട്രോ രൂപകല്പനയിലുള്ളത്. എയര്‍ കൂള്‍ഡ്, 4സ്ട്രോക്, 149 സിസി, എസ്ഒഎച്ച്സി എഞ്ചിന് എന്നിവയും എഫ്സെഡ്എക്സിന്റെ മേധാവിത്ത സാന്നിധ്യം ശക്തമാക്കുന്നു. രണ്ട് വാല്‍വ് ബ്ലൂ കോര്‍ എഫ്ഐ എഞ്ചിന്, 7,250 ആര്‍പിഎമ്മില്‍ 12.4 പിഎസ് വരുന്ന അതിന്റെ പവര്‍, 5,500 ആര്‍പിഎമ്മില്‍ 13.3 എന്‍എം ടോര്‍ക്ക് എന്നിവയുമായാണ് എഫ്സെഡ്എക്സ് എത്തുന്നത്. ബ്ലൂ ടൂത്ത് മോഡലിന് 1,19,800 രൂപയും ബ്ലൂ ടൂത്ത് ഇല്ലാത്ത മോഡലിന് 1,29,800 രൂപയുമാണ് ഡെല്‍ഹിയിലെ എക്സ് ഷോറൂം വില. ഇന്ത്യയിലെ ഇരുചക്ര വാഹന പ്രേമികള്‍ക്ക് ഏറ്റവും മികച്ച ഉല്പന്നങ്ങള് ലഭ്യമാക്കാനുള്ള പ്രതിബദ്ധതയുടെ മറ്റൊരു ചുവടു വെയ്പാണ് എഫ്സെഡ്എക്സ് എന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ് ഓഫ് കമ്പനികളുടെ ചെയര്മാന് മോട്ടോഫുമി ഷിറ്റാര പറഞ്ഞു.