AUTOFOUR WHEELER

യമഹ പുതിയ ഹൈബ്രിഡ് ഫാസിനോ 125 എഫ്‌ഐ അവതരിപ്പിച്ചു

കൊച്ചി: ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി പരിഷ്‌കരിച്ച യമഹ മോട്ടോര്‍ ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ് പുറത്തിറക്കി ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ് യമഹയുടെ ആദ്യ ഇലക്ട്രിക് പവര്‍ അസിസ്റ്റ് ഇരുചക്ര വാഹനമാണ്. സ്റ്റലീഷ് ഫാഷനബില്‍ സ്‌ക്കൂട്ടറായ ഫാസിനോ 125 എഫ്‌ഐ ഡിസ്‌ക്ക്, ഡ്രം ബ്രേക്ക് രീതികളില്‍ ലഭ്യമാണ്.ഹൈബ്രിഡ് ഇലക്ട്രിക് പവര്‍ അസിസ്റ്റ് സംവിധാനവുമായി ഇന്ത്യയില്‍ ഇറങ്ങുന്ന ആദ്യ ഇരുചക്ര വാഹനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎസ് 6 മാനദണ്ഡങ്ങള്‍ക്കനുസൃതമായതും എയര്‍ കൂള്‍ഡ്, ഫ്യുവല്‍ ഇന്‍ജക്ടഡ് 125 സിസി എഞ്ചിനോടു കൂടിയതുമാണ് പുതിയ ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ്. നിര്‍ത്തിയ ശേഷം ആക്‌സിലറേഷന്‍ നല്‍കുമ്പോള്‍ ഒരു വൈദ്യുത മോട്ടോര്‍ ആയി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്ററെന്ന ഹൈബ്രിഡ് സംവിധാനവുമായാണ് പുതിയ ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ് എത്തുന്നത്. സ്റ്റാര്‍ട്ട് അപില്‍ ഉണ്ടാകുന്ന ചലനങ്ങളിലൂടെയുള്ള അസുരക്ഷിതത്വം ഒഴിവാക്കാന്‍ ഇതു സഹായിക്കും.
അത്യാധുനീക എല്‍ഇഡി ഹെഡ്‌ലൈറ്റ്, പിന്നിലെ എല്‍ഇഡി ലൈറ്റ്, പകല്‍ സമയത്തെ ലൈറ്റ്, ഹൈബ്രിഡ് സംവിധാനം പ്രവര്‍ത്തിക്കുന്നതു സൂചിപ്പിക്കുന്ന ഇന്‍ഡിക്കേറ്റര്‍, യുബിഎസ് സംവിധാനത്തോടു കൂടിയ 190 എംഎം ഫ്രണ്ട് ബ്രേക്ക്, യമഹ മോട്ടോര്‍ സൈക്കിള്‍ കണക്ട് എക്‌സ്എപിപിയുമായുള്ള ബ്ലൂടുത്ത് ബന്ധം തുടങ്ങിയവയും ഇതിന്റെ സവിശേഷതകളാണ്. ലൊക്കേറ്റ് മൈ വെഹിക്കിള്‍, ആന്‍സര്‍ ബാക്ക്, റൈഡിംഗ് ഹിസ്റ്ററി, പാര്‍ക്കിംഗ് റെക്കോര്‍ഡ്, ഹസാര്‍ഡ് അലര്‍ട്ടുകള്‍ എന്നീ ഫീച്ചറുകള്‍ ലഭിക്കുന്നതാണ് ആപ്പ്.
ഒന്‍പതു നിറങ്ങളിലാണ് ഡിസ്‌ക്ക് വേരിയന്റ് അവതരിപ്പിച്ചിട്ടുള്ളത്. ഡ്രെ വേരിയന്റ് ഏഴു നിറങ്ങളിലും യമഹ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ മോട്ടോഫുമി ഷിട്ടാര പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker