കൊച്ചി : ദി കോള്‍ ഓ്ഫ് ദി ബ്ലൂ എന്ന ബ്രാന്‍ഡ് കാമ്പയ്നിന്റെ ഭാഗമായി ആവേശകരമായ റൈഡിംഗ് അനുഭവം നല്കുന്ന റേ ഇഡസ്ഡ് ആര് 125 എഫ്ഐ ഹൈബ്രിഡ്, സ്ട്രീറ്റ് റാലി 125 എഫ്ഐ ഹൈബ്രിഡ് എന്നിവ യമഹ ഇന്ത്യ മോട്ടോര്‍ പ്രൈവവറ്റ് ലിമിറ്റഡ് അവതരിപ്പിച്ചു.
76,830 രൂപ മുതല്‍ ആരംഭിക്കുന്ന (എക്സ് ഷോറൂം ഡല്‍ഹി) പുതിയ റേ ഇഡസ്ഡ് ആര് 125 എഫ്ഐ ഹൈബ്രിഡ് തനതായ ശക്തമായതും ഇന്ധന കാര്യക്ഷമതയുമുള്ള സ്കൂട്ടര്‍ അന്വേഷിക്കുന്ന 18 മുതല്‍ 40 വയസുവരെ പ്രായമുള്ളര്‍ക്ക് വേണ്ടി രൂപകല്്പന ചെയതിട്ടുള്ളതാണ്. സാഹസികതയും അഗ്രസീവ് സ്റ്റൈലും ഇന്ധനകാര്യമതയുമുള്ള സ്കൂട്ടര്‍ ആഗ്രഹിക്കുന്ന 18 മുതല്‍ 25 വയ്സുവരെ പ്രായമുള്ളവര്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തതാണ് സ്ട്രീറ്റ് റാലി 125എഫ്ഐ ഹൈബ്രിഡ്
പുതിയ റേ ഇഡസ്ഡ് ആര് 125 എഫ്ഐ ഹൈബ്രിഡ്, സ്ട്രീറ്റ് റാലി 125 എഫ്ഐ ഹൈബ്രിഡ് എന്നിവയില്‍ സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ സിസ്റ്റം ഉള്‍പ്പെടുത്തിയട്ടുണ്ട്. ഇത് ഒരു ഇലക്ട്രിക് മോട്ടോറായി പ്രവര്‍ത്തിച്ച് ഹൈബ്രിഡ് സിസ്റ്റത്തിന് ഊര്‍ജ്ജ പിന്തുണ നല്കുന്നു. റണ്ടു പേരുമായി റൈഡിംഗിലോ കയറ്റം കയറുമ്പോഴോ നിര്‍ത്തിയിടത്ത് നിന്ന് ആക്സിലേറ്റ് ചെയ്യുമ്പോഴോ അപകടമോ മറ്റ് ബുദ്ധിമുട്ടോ ഉണ്ടാകാതെ സൂക്ഷിക്കുന്നു. ക്വയറ്റ് എന്ജിന് സ്റ്റാര്‍ട്ട് സിസ്റ്റം ഓട്ടോമാറ്റിക് സ്റ്റോപ്പ് ആന്റ് സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവയും എസ്എംജിയില് ഉള്‍പ്പെടുത്തിയട്ടുണ്ട്.
നൂതനമായ എല്‍ഇഡി ഹെഡ് ലൈറ്റ്, ഇന്‍ഡിക്കേറ്ററുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, യൂണിഫൈഡ് ബ്രേക്ക് സിസ്റ്റം 190 ഡിസ്ക് ബ്രേക്ക്, ബ്ലൂ ടൂത്ത് സംവിധാനം എന്നവയാണ് സവിശേഷതകള്‍
യമഹ മോട്ടോര്‍ സൈക്കിള്‍ കണക്ട് എക്സ ആപ് സജ്ജീീകരിച്ചിരിക്കുന്നതിനാല് വാഹനം കണ്ടെത്തുവാനും റൈഡിംഗ് വിവരങ്ങള്‍ പാര്‍ക്കിങ്ങിന്റെയും അപകടങ്ങളുടേയും റെക്കോര്‍ഡ് എന്നിവ റൈഡര്‍ക്ക് ലഭ്യമാകും. ക്ലാസ് സി എല്‍ഇഡി ഹെഡ്ലൈറ്റുകല് , ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷന്‍, സൈഡ് സ്റ്റാന്‍ഡ് എന്ജിന് കട്ട് ഓ്ഫ് സ്വിച്ച്, പാസ് സ്വിച്ച്, പൊസിഷന്‍ ലൈറ്റ്, സീറ്റിനടിയില്‍ 110 എംഎം ടയര്‍ വീതിയുള്ള മള്‍ട്ടി ഫംഗ്ഷന് ഓപ്പണര്‍ , 21 ലിറ്റര്‍ ശേഷിയയുള്ള വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍. സ്ട്രീറ്റ് റാലിയില്‍ മെറ്റല്‍ പ്ലേറ്റുകള്‍ ,നിറമുള്ള വീര്‍ സ്ട്രിപ്പുകള്‍ , ബ്രഷ് ഗാര്‍ഡ് ,ബ്ലോക്ക് പാറ്റേണുള്ള ടയറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയട്ടുണ്ട്. റേ ഇസഡ് ആര് 125 ഹൈബ്രിഡ് നിരവധി നിറങ്ങളിലും സ്ട്രീറ്റ് റാലി സ്പാര്‍ക്കിള്‍ ഗ്രീന്‍ , മാറ്റ് കോപ്പര്‍ നിറങ്ങളിലും റേ ഇസഡ് ആര് കോക്ക്ടെയ്ല് യെല്ലോ, റേസിങ് ബ്ലൂ, സിയാന് ബ്ലൂ ,മാറ്റ് റെഡ് മെറ്റാലിക് ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാണ്.