LATESTNATIONALTOP STORY

യാത്രക്കാരിക്ക് മേല്‍ മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ, പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരിക്ക് മേല്‍ സഹയാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. സംഭവം നടന്ന ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്‍ഡും ചെയ്തു. എയര്‍ ഇന്ത്യയ്ക്ക് പുറമേ, ചുമതലകള്‍ നിറവേറ്റുന്നതില്‍ വീഴ്ച കണ്ടെത്തിയ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ക്ക് മൂന്ന് ലക്ഷം രൂപയും ഡിജിസിഎ പിഴ ചുമത്തി.

കഴിഞ്ഞ ദിവസം യാത്രക്കാരിക്ക് മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നാലു മാസത്തേക്കാണ് എയര്‍ ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ നവംബര്‍ 26 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്.

ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചായിരുന്നു ശങ്കര്‍ മിശ്രയുടെ മോശം പെരുമാറ്റം. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ശങ്കര്‍ മിശ്ര അപമര്യാദയായി സഹയാത്രക്കാരിയോട് പെരുമാറിയത്.

സംഭവത്തില്‍ എയര്‍ലൈന്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി. സംഭവത്തില്‍ ശങ്കര്‍ മിശ്രക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍, യാത്രക്കാരിയുടെ ആരോപണം കളവാണെന്നും, യാത്രക്കാരി തന്നെയാണ് മൂത്രമൊഴിച്ചതെന്നുമാണ് കഴിഞ്ഞയാഴ്ച കോടതിയില്‍ ശങ്കര്‍ മിശ്ര ആരോപിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker