BREAKINGKERALA

യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്: ഇനി മുതല്‍ കര്‍ശന പരിശോധന, നേരത്തെ എത്തണമെന്ന് നെടുമ്പാശേരി വിമാനത്താവള അധികൃതര്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെടുന്ന യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പതിവ് സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഈ മാസം 20 വരെയാണ് സുരക്ഷാ പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സുരക്ഷാ പരിശോധനകള്‍ കൂട്ടിയതിനാല്‍ വിമാനത്താവളത്തിലെ വിവിധ പ്രക്രിയകള്‍ക്ക് കൂടുതല്‍ സമയം എടുത്തേക്കാമെന്നും അതിനാല്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും സിയാല്‍ അറിയിച്ചു.

Related Articles

Back to top button