BREAKING NEWSKERALALATEST

യാസ് ചുഴലിക്കാറ്റ് നാളെ; 26 വരെ കേരളത്തില്‍ കനത്തമഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി മാറി വടക്കോട്ട് നീങ്ങും. കേരളത്തെ നേരിട്ട് ബാധിക്കില്ല.
ബുധനാഴ്ച പശ്ചിമബംഗാള്‍-ഒഡിഷ-ബംഗ്ലാദേശ് തീരത്ത് വീശും. കാറ്റിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍വരെ വേഗമുണ്ടാവും.
26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് കനത്തമഴ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരംമുതല്‍ എറണാകുളംവരെയുള്ള ഏഴ് ജില്ലകള്‍ക്കും 25ന് തിരുവനന്തപുരംമുതല്‍ തൃശ്ശൂര്‍വരെയുള്ള എട്ടുജില്ലകള്‍ക്കും മഞ്ഞമുന്നറിയിപ്പ് നല്‍കി. 26ന് കൊല്ലംമുതല്‍ പാലക്കാടുവരെ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 31നോ അതിനുമുമ്പോ കേരളത്തിലെത്തും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker