BUSINESSBUSINESS NEWS

യുഎഫ്ഒ മൂവീസ്, ദ കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ് വര്‍ക്കുമായി സഹകരിക്കുന്നു

കൊച്ചി : എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍ ആകാംക്ഷയുണര്‍ത്തി യുഎഫ്ഓ മൂവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ദ കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡും പാര്‍ട്ട്ണര്‍ഷിപ്പിലേക്ക്
ഇന്ത്യയിലെ എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലെ രണ്ട് പ്രമുഖ സ്ഥപനങ്ങല്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. കണ്ടന്റുകള്‍ , ബ്രാന്‍ഡ് ബില്‍ഡിങ്ങ് , ഡിജിറ്റല്‍ സൊലൂഷന്‍ എന്നീ മേഖലയിലെ സേവനങ്ങളെല്ലാം തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിലൂടെ വിപുലീകരിക്കാണ് ശ്രമം. ഡിജിറ്റല്‍ മേഖലയിലൂടെ മുന്നോട്ട് പോകന്ന ഇന്ത്യയ്ക്കായി ദ കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ് വര്‍ക്കിന്റെ ബിഗ് ബാങ് സോഷ്യല്‍ പ്ലാറ്റ് ഫോം ഉപയോഗിക്കുകയാണ്.
കോവിഡ് 19 ഉയര്‍ത്തുന്ന ഭീഷണി ആഗോള തലത്തില്‍ തന്നെ ഈ രംഗ്തത് ഉണ്ടായ ഇടിവനെ തുടര്‍ന്നുള്ള പ്രതിസന്ധികളെ ഈ സഹകരണത്തിലൂടെ മറികടക്കാനാകുമെന്നാണ് വിലയുരുത്തുന്നത് . ദ കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ് വര്‍ക്കിന് സെലിബ്രിറ്റികളുടേയും സോഷ്യല്‍ ഇന്‍ഫഌവന്‍സര്‍മാരുടേയും വന്‍ നിരയാണുള്ളത്. യു.എഫ് ഒ മൂവീസന് ആവട്ടെ സെയില്‍സ്, മാര്‍ക്കറ്റിങ് മേഖലയില്‍ ഇന്ത്യയിലെ തന്നെ ഒന്നാം കിട പ്രൊഫഷണല്‍ കമ്പനിയാണ് .
ദ കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ് വര്‍ക്കിനു സോഷ്യല്‍ മീഡയയിലൂടെയുള്ള സേവനങ്ങളുടെ വളര്‍ച്ച ഈ സഹകരണത്തിലൂടെ യുഎഫ്ഒയുടെ വിവിധ മേഖലയിലുള്ള 2000 ക്ലയന്റുകളിലേക്ക് കൂടി കടന്നു ചെല്ലാനാകും.
അതേപോലെ യുഎഫ് ഒക്ക് അതിന്റെ അടിസ്ഥാന പ്രവര്‍ത്തന മേഖലയായ ഇന്‍ സിനിമ അഡ്വര്‍ട്ടൈസിങ്ങ് മേഖലയില്‍ നിന്ന് മാറി അതിവേഗ വളര്‍ച്ച പ്രകടമാക്കുന്ന സോഷ്യല്‍ മീഡിയ അഡ്വര്‍ടൈസിങ്ങ് രംഗത്തേക്ക് കടന്നു വരാനാകും.

Related Articles

Back to top button