BREAKINGINTERNATIONAL

യുഎസ്സില്‍ ശൈശവവിവാഹം, 15 വര്‍ഷത്തിനിടയില്‍ നടന്നത് 2 ലക്ഷം വിവാഹങ്ങള്‍

ശൈശവവിവാഹം ലോകം നേരിടുന്ന പ്രധാന വിപത്തുകളില്‍ ഒന്നാണ്. പല രാജ്യങ്ങളും ശൈശവവിവാഹങ്ങള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, നിയമത്തിന്റെ കണ്ണുവെട്ടിച്ച് 18 വയസ് തികയാതെ തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നവരുണ്ട്. എന്നാല്‍, നാം കരുതുന്നത് പോലെ അവികസിതരാജ്യങ്ങളിലോ, വികസ്വര രാജ്യങ്ങളിലോ മാത്രമല്ല അല്ലാത്തയിടങ്ങളിലും ശൈശവവിവാഹം നടക്കുന്നുണ്ട്. യുഎസ്സില്‍ 2000 -ത്തിനും 2015 -നും ഇടയില്‍ പ്രായപൂര്‍ത്തിയാകാത്ത 200,000 പേരെ വിവാഹം കഴിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മിക്ക രാജ്യങ്ങളിലും നിയമവിരുദ്ധമാണെങ്കിലും, യുഎസിലെ 37 സംസ്ഥാനങ്ങളില്‍ ശൈശവ വിവാഹം ഒരു വലിയ പ്രശ്‌നമായി തുടരുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിര്‍ബന്ധിതവിവാഹങ്ങള്‍ അവസാനിപ്പിക്കാന്‍ പരിശ്രമിക്കുന്ന സംഘടനയായ അണ്‍ചെയിന്‍ഡ് അറ്റ് ലാസ്റ്റ് (Unchained At Last) പറയുന്നതനുസരിച്ച്, 2017 -ലെ കണക്കനുസരിച്ച് 50 യുഎസ് സംസ്ഥാനങ്ങളിലും ബാലവിവാഹങ്ങള്‍ അനുവദനീയമാണ്.
എന്നാല്‍, 2018 -ല്‍ ഡെലവെയറും ന്യൂജേഴ്സിയും ശൈശവവിവാഹം നിരോധിച്ചു. പിന്നീട്, അമേരിക്കന്‍ സമോവ, 2020 -ല്‍ യുഎസ് വിര്‍ജിന്‍ ഐലന്‍ഡ്സ്, പെന്‍സില്‍വാനിയ, മിനസോട്ട, 2021-ല്‍ റോഡ് ഐലന്‍ഡ്, ന്യൂയോര്‍ക്ക്, 2022-ല്‍ മസാച്യുസെറ്റ്സ്, വെര്‍മോണ്ട്, 2023 -ല്‍ മിഷിഗണ്‍, 2024 -ല്‍ വാഷിംഗ്ടണ്‍, വിര്‍ജീനിയ, ന്യൂ ഹാംഷെയര്‍ എന്നിവയും ശൈശവവിവാഹം നിയമവിരുദ്ധമാക്കി.
എന്നിരുന്നാലും, 37 സംസ്ഥാനങ്ങളില്‍ ശൈശവവിവാഹം നിയമവിധേയമായി തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2000 മുതല്‍ യുഎസില്‍ 10 വയസ്സ് പ്രായമുള്ള 200,000 -ത്തിലധികം കുട്ടികള്‍ വിവാഹിതരായതായി അണ്‍ചെയിന്‍ഡിന്റെ ഗവേഷണം വെളിപ്പെടുത്തി. കൂടുതലും ചെറിയ പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയായ പുരുഷനുമായിട്ടാണ് വിവാഹം കഴിപ്പിക്കുന്നത്.
അണ്‍ചെയിന്‍ഡ് അറ്റ് ലാസ്റ്റ് (Unchained At Last) പറയുന്നതനുസരിച്ച് പല യുഎസ് സംസ്ഥാനങ്ങളിലും കുട്ടികള്‍ നിയമപരമായി പ്രായപൂര്‍ത്തിയാകുന്ന പ്രായം 18 തന്നെയാണ്. അതിനാല്‍ തന്നെ പലപ്പോഴും കുട്ടികളെ മാതാപിതാക്കളുടെ തീരുമാനത്തിന് വിധേയമാക്കി വിവാഹം കഴിപ്പിക്കുകയാണ് ചെയ്യുന്നത്. ഇനിയഥവാ, ആ വിവാഹത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിച്ചാലോ പ്രായക്കുറവ് കാരണം പല പ്രായോ?ഗികമായ തടസങ്ങളും ഈ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടിയും വരും. എന്തിനേറെ പറയുന്നു, ഒരു രക്ഷാകര്‍ത്താവില്ലാതെ വിവാഹമോചനത്തിന് ചെല്ലാന്‍ പോലും ഈ കുട്ടികള്‍ക്ക് സാധിക്കില്ല.
ശൈശവ വിവാഹത്തിന് ഇരയായവര്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍, വലിയ പീഡനവും നിയമപരമായ ചൂഷണവും നേരിടുന്നുണ്ടെന്ന് സംഘടനകളും മറ്റ് അഭിഭാഷകരും പറയുന്നു. 2000-2018 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശൈശവവിവാഹങ്ങള്‍ നടന്നത് ടെക്സാസിലാണ് (41,774). തൊട്ടുപിന്നാലെ കാലിഫോര്‍ണിയ, ഫ്‌ലോറിഡ, നെവാഡ, നോര്‍ത്ത് കരോലിന എന്നിവയാണ്. 171 കേസുകളുമായി റോഡ് ഐലന്‍ഡിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്

Related Articles

Back to top button