BREAKING NEWSWORLD

യുക്രെയ്‌നെ തകര്‍ക്കാനാകില്ല; ഈ പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനും: സെലെന്‍സ്‌കി

കീവ്: യുക്രെയ്‌നെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി. യൂറോപ്യന്‍ പാര്‍ലമെന്റിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യവെയാണ് സെലെന്‍സ്‌കിയുടെ പ്രസ്താവന. ഈ പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. സ്വാതന്ത്ര്യചത്വരം അവര്‍ നശിപ്പിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരും.
യൂറോപ്യന്‍മാരാണെന്നും കരുത്തരാണെന്നും ഞങ്ങള്‍ തെളിയിച്ചു. ഞങ്ങള്‍ക്കൊപ്പമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്ന് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയ്‌നിലെ പ്രധാന നഗരങ്ങളിലെ ജനവാസ മേഖലകളിലടക്കം റഷ്യ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. കീവിനു ശേഷം യുക്രെയ്‌നിലെ പ്രധാന നഗരമായ ഹര്‍കീവിലെ സര്‍ക്കാര്‍ കെട്ടിടം നിമിഷങ്ങള്‍ക്കൊണ്ട് അഗ്‌നിഗോളമായി തീരുന്ന ദൃശ്യങ്ങള്‍ യുക്രെയ്‌ന്റെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.
രാജ്യാന്തര മാനുഷിക നിയമങ്ങളെല്ലാം ലംഘിച്ച് റഷ്യ യുദ്ധം വ്യാപിപ്പിക്കുകയാണ്. സാധാരണക്കാരെ കൊല്ലുന്നു, അവരുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇല്ലാതാക്കുന്നു. യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളെല്ലാം അവര്‍ മിസൈലുകള്‍ തൊടുത്ത് ഇല്ലാതാക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker