KERALALATEST

യുഡിഎഫ് തകര്‍ച്ചയുടെ വക്കില്‍; വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ഇടതുപക്ഷത്തേക്ക് വരുമെന്ന് എ. വിജയരാഘവന്‍

കോണ്‍ഗ്രസും യുഡിഎഫും തകര്‍ച്ചയുടെ വക്കിലെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍. ഉള്‍പാര്‍ട്ടി ജനാധിപത്യം യുഡിഎഫില്‍ ഇല്ലാതായി. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ എല്‍ഡിഎഫിലേക്ക് വരുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചിരിക്കുകയാണ്. യുഡിഎഫ് എന്നത് പ്രതിലോമ രാഷ്ട്രീയത്തിന്റെ ചേരുവയാണ്. അടിസ്ഥാനപരമായി ജനങ്ങളുടെ താത്പര്യത്തെയല്ല യുഡിഎഫ് പ്രതിനിധാനം ചെയ്യുന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗും പ്രതിസന്ധിയിലാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് യുഡിഎഫ് നീങ്ങുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് പുറത്തുവന്നവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ പറയുന്നത് രാഷ്ട്രീയമാണ്. കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഒരു സാധാരണ കോണ്‍ഗ്രസുകാരന്‍ പറയുന്നതിന് യാതൊരു വിലയുമില്ലാത്ത അവസ്ഥയാണുള്ളത്. നിലപാടുള്ളവര്‍ക്ക് നിലനില്‍പ്പില്ലാത്ത അവസ്ഥ. അതുകൊണ്ടാണ് കോണ്‍ഗ്രസിലെ നല്ല ആളുകള്‍ എല്‍ഡിഎഫിന്റെ ഭാഗമാകുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker