മോസ്കോ: യുക്രെയ്ന് യുദ്ധം എളുപ്പത്തില്‍ ജയിക്കാമെന്നു പറഞ്ഞുപറ്റിച്ച സൈനികമേധാവികളെ പുട്ടിന് പിരിച്ചുവിട്ടതായി സൂചന. യുക്രെയ്നിലെ സൈനികനടപടി നീണ്ടുപോകുന്നതിനു പിന്നില്‍ സൈനികമേധാവികളുടെ പിടിപ്പുകേടാണെന്ന വിലയിരുത്തലിലാണ് പിരിച്ചുവിടല്‍. റഷ്യന്‍ നാഷനല്‍ ഗാര്‍ഡ് മേധാവി റോമന്‍ ഗാവ്റിലോവ് ഉള്‍പ്പെടെയുള്ള ഉന്നത സൈനികമേധാവികളും രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉന്നതരും ശിക്ഷാനടപടിക്കു വിധേയമായെന്നാണ് റിപ്പോര്‍ട്ട്.
യുദ്ധത്തെയും ഉപരോധത്തെയും തുടര്‍ന്നു രാജ്യംവിട്ട കമ്പനികള്‍ മേയ് ഒന്നിനകം തിരിച്ചെത്തിയില്ലെങ്കില്‍ റഷ്യ 10 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തും. യുദ്ധം കഴിയുമ്പോള്‍ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് അഞ്ഞൂറോളം കമ്പനികള്‍ പൂട്ടി രാജ്യംവിട്ടത്.