BREAKING NEWSLATESTNATIONAL

യുപിയിലെ എല്ലാ നഗരങ്ങളിലും ഓഗസ്റ്റ് 15 മുതല്‍ സൗജന്യ വൈ ഫൈ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ എല്ലാ നഗരങ്ങളിലും ഓഗസ്റ്റ് 15 മുതല്‍ സൗജന്യ വൈഫൈ ലഭ്യമാകും.യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി. ജില്ലാ ആസ്ഥാനങ്ങള്‍, ഓഫീസുകള്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 17 കോര്‍പ്പറേഷനുകള്‍, 217 പൊതുയിടങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഓഗസ്റ്റ് 15 മുതല്‍ വൈഫൈ ലഭ്യമാകും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം നഗര വികസന വകുപ്പ് അധികൃതര്‍ ഓഗസ്റ്റ് 15 മുതല്‍ തന്നെ വൈഫൈ ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുന്നതിനുള്ള തിരക്കിലാണ്. പ്രധാനയിടങ്ങളില്‍ സൗകര്യം ഉറപ്പുവരുത്താന്‍ ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അധികാരത്തിലെത്തിയാല്‍ എല്ലാ നഗരത്തിലും വൈഫൈ എന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങളിലൊന്നായിരുന്നു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വാഗ്ദ്ധാനം നിറവേറ്റുന്നതിനുള്ള ഒരുക്കത്തിലാണ് യുപി സര്‍ക്കാര്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker