LATESTFOOTBALLSPORTS

യുറോയിലും ഡ്രീം ഫൈനല്‍ ഇറ്റലി ഇംഗ്ലണ്ട് കലാശപ്പോരാട്ടം

ലണ്ടന്‍ : യുറോ 2020 ചാമ്പ്യന്‍ഷിപ്പിലും ഡ്രീം ഫൈനല്‍ ഉരിത്തിരിഞ്ഞു. വെംബ്ലിയില്‍ ഇത്തവണ കിരീടം നേടുന്ന ടീം ആരായാലും നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഈ കിരീട നേട്ടം കൈവരിക്കുക.
യൂറോകപ്പില്‍ ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ട് ഫൈനലിലെത്തി.ഇറ്റലിയാണ് ഫൈനലിലെ എതിരാളി. ലോക
ഫുട്‌ബോളിലെ മഹായുദ്ധത്തിനായിരിക്കും ഇരുടീമുകളും കൊമ്പുകോര്‍ക്കുക. പ്രാദേശിക സമയം ജൂലൈ 11നു രാത്രി ഏഴിന് (ഇന്ത്യന്‍ സമയം രാത്രി 12.20ന്) ആണ് ഫൈനല്‍.
വെംബ്ലിയിലെ രണ്ടാം സെമിഫൈനലില്‍ ഡെന്മാര്‍ക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലേക്കു കുതിച്ചത്. ഇംഗ്ലീഷ് നായകന്‍ ഹാരീ കെയ്‌ന്റെ അപാരഫോമാണ് ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് എത്തിച്ചത. ് ക്യാപ്റ്റന്റെ കളി നിര്‍ണായക ഘട്ടത്തില്‍ പുറത്തെടുത്ത ഹാരി കെയിന്റെ അധിക സമയത്തെ ഗോളാണ് നിര്‍ണ്ണായകമായത്.
ഒരു വമ്പന്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ഫൈനലിലേക്ക് പ്രവേശിക്കുന്നത് 55 വര്‍ഷത്തിനുശേഷമാണ്.. ഇംഗ്ലണ്ടിനെപ്പോലെ ഇറ്റലിയും യൂറോ കിരീടത്തിനായി ആറ്റ് നോറ്റ് കാത്തിരിക്കുകായണ്. 1968നുശേഷം യുറോ കിരീടം വീണ്ടെടുക്കാന്‍ ഇറ്റലിക്ക് കഴിയുമോ ? രണ്ട് പരിശീലകരുടെകൂടി സമരതന്ത്രങ്ങളായിരിക്കും അവസാന വിജയം നേടിയെടുക്കുക.
ഇംഗ്ലണ്ടിന്റെ സൗത്ത് ഗേറ്റും ഇറ്റലിയുടെ റോബര്‍ട്ടോ മന്‍ചിനീയും അവസാന തന്ത്രങ്ങളുടെ മിനുക്കു പണിയിലാണ്. താരങ്ങളുടെ പരിക്കാണ് ഇറ്റലിയെ കുഴക്കുന്നത്. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ തുടക്കത്തിലെ നിരാശകരമായ പ്രകടനത്തിനു ശേഷം ഉജ്ജ്വല ഫോമിലായത് ഇംഗ്ലണ്ടിനു മുന്‍തൂക്കം നല്‍കുന്നു. ഒപ്പം വെംബ്ലിയിലെ ഹോം ഗ്രൗണ്ടിലെ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും..

ഇറ്റലിയെപ്പോലെ പെനാല്‍ട്ടി ഷൂട്ടൗട്ട് വേണ്ടി വന്നില്ലെങ്കിലും 120 മിനുട്ട് നീണ്ടു നിന്ന കളിയില്‍ അവസാന സെക്കന്റ് വരെ പൊരുതിയാണ് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചത്. 104ാം മിനുറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍.
വെംബ്ലിയിലെ തിക്കിനിറഞ്ഞ ഇംഗ്ലീഷ് ആരാധകപ്പടയെ ഞെട്ടിച്ചു ഡെന്മാര്‍ക്കാണ് കളിയില്‍ ആദ്യ ഗോള്‍ നേടിയത്. മിക്കേല്‍ ഡാംസ്ഗാര്‍ഡ് 30ാം മിനിറ്റില്‍ ഡെന്മാര്‍ക്കിനെ മുന്നിലെത്തിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ സിമോണ്‍ കെയറിന്റെ 39ാം മിനിറ്റിലെ സെല്‍ഫ് ഗോള്‍ ഡെന്മാര്‍ക്കിനെ ചതിച്ചു.
ആദ്യ പകുതിയില്‍ 11നു സമനിലയില്‍ പിരിഞ്ഞ ടീമുകള്‍ രണ്ടാം പകുതിയില്‍ നടത്തിയ പ്രത്യാക്രമണം ഗോള്‍ കീപ്പര്‍മാരുടെ ഉശിരന്‍ പ്രതിരോധത്തില്‍ തട്ടിതകര്‍ന്നു. ഇതില്‍ ഡെന്മാര്‍ക്കിന്റെ ഗോളി കാസ്പര്‍ ഷെമിക്കെലിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
അധികസമയത്തേക്ക് നീങ്ങിയ മത്സരത്തിലാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരവും നായകനുമായ ഹാരീ കെയിന്‍ ടീമിന് സ്വപ്‌ന തുല്യവിജയം സമ്മാനിച്ചത്. ബോക്‌സിലേക്ക് വലതു വിംഗില്‍ നിന്നും പാഞ്ഞുകയറിയ സ്‌റ്റെര്‍ലിംഗിനെ വീഴ്ത്തിയ ഡെന്മാര്‍ക്കിനെതിരെ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഹാരീകെയിനിന്റെ ശക്തമായ ഷോട്ട് ഡെന്മാാര്‍ക് ഗോളി മൈക്കേല്‍ തടഞ്ഞെങ്കിലും തട്ടിത്തെറിച്ച അതേ പന്ത് കെയിന്‍ ഉടന്‍ വലയിലേക്ക് തിരിച്ചടിച്ചാണ് ടീമിനെ ഫൈനലിലേക്ക് നയിച്ചത്.
രണ്ടു ടീമുകളുടേയും കഴിഞ്ഞ മത്സരങ്ങള്‍ പരിശോധിച്ചാല്‍ ഇരുടീമുകളും തോല്‍വിയറിയാതെയാണ് ഫൈനലിലേക്ക് എത്തിയത്.
ഇറ്റലി ഗ്രൂപ്പ റൗണ്ടില്‍ തുര്‍ക്കിയെ 30നും സ്വിറ്റ്‌സര്‍ലണ്ടിനെ 30നും വെയ്ല്‍സിനെ 10നും തോല്‍പ്പിച്ചു ഒന്‍പത് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ചാമ്പ്യന്മാരായി. തുടര്‍ന്നു പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രിയയെ 21നും ക്വാര്‍ട്ടറില്‍ 21നു ബല്‍ജയത്തേയും സെമിയില്‍ പെനാല്‍്ട്ടി ഷൂട്ടൗട്ടില്‍ 43 (നിശ്ചിത സമയം 11) തോല്‍പ്പിച്ചു
ഇംഗ്ലണ്ട് ഗ്രൂപ്പ് റൗണ്ടില്‍ 10നു ക്രൊയേഷ്യയേയും . 10നു ചെക്ക് റിപ്പബ്ലിക്കിനെയും തോല്‍്പ്പിച്ചു. എന്നാല്‍ സ്‌കോട്ട്‌ലണ്ടുമായി ഗോള്‍ രഹിത സമനിലയിലായി. എങ്കിലും ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ടിനായിരുന്നു ഒന്നാം സ്ഥാനം. പ്രീ ക്വാര്‍ട്ടറില്‍ അവര്‍ 20നു ജര്‍മ്മനിയേയും ക്വാര്‍ട്ടറില്‍ 40നു ഉക്രേനിനേയും സെമിയില്‍ 21നു ഡെന്മാര്‍ക്കിനെയും തോല്‍പ്പിച്ചു.
ഇറ്റലി ഇംഗ്ലണ്ട് മത്സരങ്ങള്‍ എടുത്താല്‍ ഇംഗ്ലണ്ട് 11 തവണ ജയിച്ചു. ഇറ്റലി എട്ട് തവണയും എട്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇറ്റിലയും ഇംഗ്ലണ്ടും 20114ലെ ഫിഫ ലോകകപ്പിലാണ് ഏറ്റവും ഒടുവില്‍ നടന്ന ഏറ്റവും പ്രധാന ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയത് ഇംഗ്ലണ്ട് 21നു ജയിച്ചു. അതിനുശേഷം 2015ലും 2018ലും നടന്ന സൗഹൃദ മത്സരങ്ങളില്‍ 11നു സമനില പങ്കുവെച്ചു.
ഇംഗ്ലണ്ടിന്റെ ഗോള്‍ കീ്പ്പര്‍ ജോര്‍ഡന്‍ പിക്ക്‌ഫോര്‍ഡ് പുതിയ റെക്കോര്‍ഡിനു ഡെന്മാര്‍ക്കിനെതിരായ മത്സരത്തോടെ പൂര്‍ത്തിയാക്കി. ഗോള്‍ വഴങ്ങാതെ ഗോര്‍ഡന്‍ ബാങ്ക്‌സ് 1966ല്‍ സ്ഥാപിച്ച 720 മിനിറ്റിന്റെ റെക്കാര്‍ഡ് പിക്ക് ഫോര്‍ഡ് 725 മിനിറ്റായി മെച്ചപ്പെടുത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker