LATESTFOOTBALLSPORTS

യുറോ 2020 ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി ആദ്യ അങ്കം സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലാന്റ്

വെംബ്ലി : ഗ്രൂപ്പ് എഫിലെ വമ്പന്മാര്‍ഒന്നടങ്കം നിലംപതിച്ചു യുറോ 2020 ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി.
ജൂലൈ രണ്ടിനു സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്‌പെയിന്‍ , സ്വിറ്റ്‌സര്‍ലാന്റിനെയും അന്ന് തന്നെ മൂണിക്കിലെ രണ്ടാം ക്വാര്‍ട്ടറില്‍ ഇറ്റലി, ബല്‍ജിയത്തിനേയും നേരിടും. മൂന്നിന് ബാക്കുവില്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഡെന്മര്‍ക്ക് , ചെക്ക് റിപ്പബ്ലിക്കനേയും അന്ന് തന്നെ റോമില്‍ അവസാന ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട്, ഉക്രേനിനേയും നേരിടും ആദ്യ മത്സരം ഇന്ത്യന്‍ സമയം രാത്രി 9.30നും രണ്ടാം മത്സരം 12.30നും ആരംഭിക്കും.
ജൂലൈ എട്ടിനു നടക്കുന്ന ആദ്യ സെമിഫൈനലില്‍ ആദ്യ ക്വര്‍ട്ടര്‍ ഫൈനലിലെ ജേതാക്കള്‍ രണ്ടാം ക്വാര്‍ട്ടറിലെ ജേതാക്കളെയും ജൂലൈ എട്ടിനു രണ്ടാം സെമിഫൈനലില്‍ നമൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ ജേതാക്കള്‍ നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ ജേതാക്കളെയും നേരിടും.
യുറോ 2020 ക്വാര്ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയകുമ്പോള്‍ ഗ്രൂപ്പ് ഓഫ് ഡെത്ത്് എന്നു വിശേഷിപ്പിച്ചിരുന്ന എഫ് ഗ്രൂപ്പില്‍ നിന്ന് ഒരു ടീമിനും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാനായില്ല.എന്നതാണ് പ്രാധന സവിശേഷത. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മ്മനി, ഹംഗറി എന്നീ ടീമുകളായിരുന്നു ഗ്രൂപ്പ് എഫില്‍ കളിച്ചത് . ഇതില്‍ ഹംഗറി ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായി. മറ്റുള്ളവര്‍ പ്രീ ക്വാര്‍ട്ടറിലും .
2016ലെ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും ലോക ചാമ്പ്യന്മാരായ ഫ്രാന്‍സും തിരിച്ചുവരവിനുള്ള കരുത്ത് നിറച്ചെത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന മൂന്നു തവണ യൂറോ ചാമ്പ്യന്മാരായ ജര്‍മനിയും പ്രീക്വാര്‍ട്ടറില്‍ തന്നെ പുറത്തായത് പ്രവചനങ്ങളെ എല്ലാം കാറ്റില്‍പ്പറത്തിയാണ്.
അതേസമയം ഗ്രൂപ്പ് എയില്‍ കളിച്ച ഇറ്റലി,സ്വിറ്റ്‌സര്‍ലാന്റ്, ബി ഗ്രൂപ്പില്‍ അണിനിരന്ന ഡെന്മാര്‍ക്ക് , ഗ്രൂപ്പ് സിയില്‍ നിന്ന് ഉക്രേന്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് ഇംഗ്ലണ്ടും ചെക്ക് റിപ്പബ്ലിക്കും ഗ്രൂപ്പ് ഇയില്‍ നിന്ന് സ്വീഡനും സ്‌പെയിനും അവസാന എട്ടില്‍ ഇടം പിടിച്ചു. ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ജര്‍മ്മനിക്കും കാലിടയപ്പോള്‍, ഇത്തവണ എല്ലാ കണക്കുകൂട്ടലുകളെയം മറികടന്നാണ് ഉക്രേന്‍, സ്വിറ്റ്‌സര്‍ലാന്റ് , ചെക്ക് റിപ്പബ്ലിക് ടീമുകളുടെ ക്വാര്‍ട്ടറിലേക്കുള്ള പ്രയാണം.
പ്രീ ക്വാര്‍ട്ടറിലെ തന്നെ ഏറ്റവും കടുത്ത മത്സരത്തിലാണ് ഇംഗ്ലണ്ടിന്റെ ജയം.
വെം്ബ്ലി സ്റ്റേഡിയത്തിനെ മാത്രമല്ല ബ്രിട്ടനെ മുഴുവനും ആഹ്ലാദത്തില്‍ ആറാടിച്ചാണ് പരമ്പരാഗത എതിരാളികളായ ജര്‍മ്മനിക്കെതിരായ മഹായുദ്ധത്തില്‍ ഇംഗ്ലണ്ട് തങ്ങളുടെ യൂണിയന്‍ ജാക്ക് പതാക പാറിച്ചത് .
മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജര്‍മ്മനിയെ ലോക ഫുട്‌ബോളിന്റെ തറവാട്ട് മുറ്റത്ത് ഇംഗ്ലണ്ട് കീഴടക്കുമ്പോള്‍ വെംബ്ലിയില്‍ തടിച്ചുകൂടിയ കാണികള്‍ക്കൊപ്പം കൈയടിക്കാന്‍ ബ്രിട്ടന്റെ കിരീടാവകാശി വില്യം രാജകുമാരനും, കെയ്റ്റ് രാജകുമാരിയും, ജോര്‍ജ്ജ് രാജകുമാരനും ഉണ്ടായിരുന്നു. ജോര്‍ജ്ജ് രാജകുമാരന്‍ നേരിട്ടുകാണുന്ന ആദ്യ അന്താരാഷ്ട്ര മത്സരം കൂടിയാണിത്. മാത്രമല്ല, 55 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു നോക്ക്ഔട്ട് ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ജര്‍മ്മനിയെ പരാജയപ്പെടുത്തുന്നത്.1996ലെ യൂറോയില്‍ ജര്‍മ്മനിയോട് ഏറ്റ തോല്‍വിക്ക് മധുരപ്രതികാരം കൂടിയായി.
സ്‌റ്റേഡിയത്തിലും ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്നിലും ആവേശത്തിന്റെ പൂത്തിരികള്‍ വിതറി കരഘോഷം മുഴക്കുന്ന രണ്ടരക്കോടിയിലേറെ ആരാധകരെ സാക്ഷിനിര്‍ത്തി റഹീം സ്‌റ്റെര്‍ലിംഗും ഹാരി കെയ്‌നു ജര്‍മ്മനിയുടെ ഗോള്‍വല ചലിപ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് കുറിച്ചത് ഒരു ചരിത്രമായിരുന്നു.
ആദ്യ മിനിറ്റുകളില്‍ കളി ജര്‍മ്മനിയുടെ കാലുകളിലായിരുന്നുവെങ്കിലും പിന്നീട് ഇംഗ്ലണ്ട് ആധിപത്യം നേടി. ഗോള്‍ വന്നത് ആകട്ടെ പകരക്കാരനായി മുന്‍ നിര താരം ബുക്കായോ സാക്കയ്ക്കു പകരക്കാരനായി ആസ്റ്റന്‍ വില്ലയുടെ ജാക്ക് ഗ്രീലീഷ് 69ാം മിനിറ്റില്‍ എത്തിയതിനു ശേഷമായിരുന്നുവെന്നതാണ് എടുത്തു പറയാനുള്ളത്. ആദ്യ ഗോള്‍ 75ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിങ്ങും രണ്ടാം ഗോള്‍ 86ാം മിനിറ്റില്‍ ക്യാപ്റ്റന്‍ കൂടിയായ ടോട്ടന്‍ഹാമിന്റെ കുപ്പായമണിയുന്ന ഹാരി കെയ്‌നും വലയിലാക്കി
അവസാന പ്രീ ക്വാര്‍ട്ടര്‍ എക്‌സ്ട്രാ ടൈമിലാണ് വിധിയെഴുതിയത്. ഉക്രേന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് , സ്വീഡനെ കീഴടക്കിയാണ് അവസാനമായി ക്വാര്ട്ടറില്‍ ഇടംപിടിച്ചത്. 27ാം മിനിറ്റില്‍ ഒലക്‌സാണ്ടര്‍ സിന്‍ചെങ്കോയുടെ ഗോളില്‍ ഉക്രേനാണ് ആദ്യം ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിനു രണ്ട് മിനിറ്റ് മുന്‍പ് എമില്‍ ഫോഴ്‌സ്ബര്‍ഗിലൂടെ സ്വീഡന്‍ ഒപ്പമെത്തി.
ഗോള്‍ രഹിതമായ രണ്ടാം പകുതിക്കുശേഷം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കളി നീങ്ങുമെന്ന ഘട്ടത്തില്‍ ഇന്‍ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ (120+4) ആര്‍ട്ടെം ഡോവ്ബിക്ക് ഉക്രേനിന് വിജയ ഗോള്‍ സമ്മാനിച്ചു.
എക്‌സ്ട്രാ ടൈമിലെ 99ാം മിനിറ്റില്‍ സ്വീഡന്റെ മാര്‍ക്കസ് ഡാനിയേല്‍സണ്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചു പുറത്തായതോടെ പത്തുപേരുമായി സ്വഡനു കളി പൂര്‍ത്തിയാക്കേണ്ടി വന്നു. ഇതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടാനായിരുന്നു സ്വീഡന്റെ ശ്രമം. എന്നാല്‍ അധിക സമയത്തെ ഇഞ്ച്വുറി ടൈമിലായിരുന്നു സ്വീഡന്റെ നെഞ്ചു കീറി മുറിച്ചുകൊണ്ട് ന ഡോവ്ബികിന്റെ ഹെഡര്‍ ഗോള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker