BREAKING NEWSKERALA

‘യുവജന സംഘടനകളില്‍ കുടിയന്മാര്‍’; മന്ത്രി മലക്കം മറിഞ്ഞു, കുറ്റംമുഴുവന്‍ മാധ്യമങ്ങള്‍ക്ക്

തിരുവനന്തപുരം : വിദ്യാര്‍ത്ഥി യുവജന സംഘടനകളിലെ നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്റെ പരാമര്‍ശം വിവാദത്തില്‍. ലോക ലഹരി വിരുദ്ധ ദിനത്തില്‍ തലസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. വിവാദമായതോടെ ചാനലുകളെ കുറ്റപ്പെടുത്തി മന്ത്രി മലക്കം മറിഞ്ഞു. നെഗറ്റീവ് വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ചാനലുകള്‍ മയക്കുമരുന്ന് ലോബിയെ സഹായിക്കുകയാണെന്നാണ് മന്ത്രിയുടെ ആരോപണം.
അന്താരാഷ്ട്രാ ലഹരിവിരുദ്ധ ദിനത്തിന്റെ സംസ്ഥാന തല ഉദ് ഘാടനം പ്രസംഗത്തിലായിരുന്നു യുവജന സംഘടനാ പ്രവര്‍ത്തകരെ കുറിച്ച് മന്ത്രിയുടെ വിവാദമായ പരാമര്‍ശം. ചാനലുകളില്‍ പരാമര്‍ശം വാര്‍ത്താകുന്നതായി പേഴ്‌സണല്‍ സ്റ്റാഫ് അംഗം അറിയിച്ചതോടെ പ്രസംഗത്തിന്റെ അവസാന ഭാഗത്തില്‍ തന്നെ മന്ത്രി മാധ്യമങ്ങള്‍ക്കെതിരെ തിരിയുകയായിരുന്നു.
കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. കടല്‍ മാര്‍ഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നത്. കഴിഞ്ഞ ദിവസം, ഒരു ബോട്ടില്‍ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടല്‍ മാര്‍ഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വിശദീകരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker