KERALALATEST

യുവതിയുടെ ക്വട്ടേഷന്‍: ഭര്‍ത്താവായ പോലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താനും പദ്ധതിയിട്ടതായി പോലീസ്

പിലാത്തറ:ശ്രീസ്ഥയിലെ ഭര്‍തൃബന്ധുവായ കരാറുകാരനെ ഭീഷണിപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെ ജീവനക്കാരിയായ യുവതി ഭര്‍ത്താവായ പോലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താനും ഇവരോട് ആവശ്യപ്പെട്ടതായി പോലീസ്. പിടിയിലായ ക്വട്ടേഷന്‍ സംഘത്തെ ചോദ്യംചെയ്തപ്പോഴാണ് ഈ വിവരം പുറത്തുവന്നത്. ഭര്‍ത്താവുമായി മാനസികമായി അകന്നതോടെയാണ് കണ്ണൂര്‍ പടന്നപ്പാലത്തെ ഫ്‌ലാറ്റില്‍ കഴിയുന്നതിനിടെ യുവതി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥനാണെന്നറിഞ്ഞതോടെ സംഘം ഇതില്‍നിന്ന് പിന്മാറുകയായിരുന്നു

പ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ യുവതി ഒളിവിലാണ്. കോട്ടയത്ത് പഠിക്കുന്ന മകളുടെയടുത്ത് ഇവരെത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ പരിയാരം പോലീസ് വിവരങ്ങള്‍ കോട്ടയം പോലീസിന് കൈമാറിയിട്ടുണ്ട്. പയ്യന്നൂര്‍ ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ കേസന്വേഷണച്ചുമതലയുള്ള പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരടങ്ങിയ സംഘം സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടത്താന്‍ ശ്രമം ഊര്‍ജിതമാക്കി. അതേസമയം യുവതി പയ്യന്നൂരിലെ ഒരു അഭിഭാഷകന്റെ സഹായത്തോടെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും ഇവര്‍ മറ്റൊരു സിംകാര്‍ഡ് ഉപയോഗിച്ച് ബന്ധുവായ പയ്യന്നൂരിലെ യുവാവിനെ വിളിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

കോറോം കാനായി സ്വദേശിനിയായ യുവതി ആദ്യം അതിയടത്തെ ഭര്‍തൃഗൃഹത്തില്‍ താമസിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സ്റ്റോപ്പിലെ നീതി മെഡിക്കല്‍ സ്റ്റോറിലാണ് ജോലിചെയ്തിരുന്നത്. ഇവിടെവെച്ചാണ് ക്വട്ടേഷന്‍ നല്‍കിയ മെഡിക്കല്‍ സ്റ്റോറിനടുത്ത് കട നടത്തിയിരുന്ന മേലതിയടത്തെ കെ.രതീഷിനെ പരിചയപ്പെട്ടത്. ക്വട്ടേഷന്‍ ഏറ്റെടുത്ത രതീഷ് നാട്ടിലെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു കൊലപാതകക്കേസില്‍ വിചാരണ കഴിഞ്ഞ് വിധി കാത്തിരിക്കുന്ന പ്രതിയായ നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷിനെ ദൗത്യം ഏല്പിച്ചു. 2013-ല്‍ നീലേശ്വരം പേരോലില്‍ ജയന്‍ എന്നയാളെ തോട്ടില്‍ മുക്കിക്കൊന്ന കേസിലെ പ്രതിയാണിയാള്‍. ഈ കേസില്‍ ഓഗസ്റ്റ് 14-ന് ജില്ലാ

കരാറുകാരന്‍ പി.വി.സുരേഷ് ബാബുവിനെ വീട്ടില്‍ കയറി വെട്ടിയ കേസിലെ പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി ബുധനാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. റിമാന്‍ഡിലുള്ള ചെങ്ങല്‍തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. സുരേഷ് ബാബുവിനെ വടിവാളുപയോഗിച്ചാണ് വെട്ടിയതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. ക്വട്ടേഷന്‍ പ്രകാരം ജിഷ്ണു 50,000 രൂപയും അഭിലാഷ് 40,000 രൂപയും കൈപ്പറ്റിയതായാണ് പോലീസിന് ലഭിച്ച വിവരം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker