പാലക്കാട്: പാലക്കാട് സിപിഐഎമ്മില്‍ വീണ്ടും അച്ചടക്ക നടപടി. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ജില്ലാ കമ്മറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എന്‍.ഹരിദാസിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇന്നലെ ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. യുവതി നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി. ആര്‍ട്ടിസാന്‍സ് യൂണിയന്‍ അംഗമായ തന്നോട് ഹരിദാസന്‍ അപമര്യാദയായി പെരുമാറിയെന്നും വാട്സാപ്പില്‍ അശ്ലീല ചുവയോടെയുളള മെസെജുകള്‍ അയച്ചെന്നും ചിത്രങ്ങള്‍ പങ്കുവെച്ചുവെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതി നല്‍കിയ രേഖകളടക്കം പരിശോധിച്ച ശേഷമാണ് നടപടി.