ENTERTAINMENTMALAYALAM

യുവനടന്‍ അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി; വധു ദിവ്യ പിള്ള

മലയാളത്തിലെ യുവനടന്‍ അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു. കോവിഡ് നിയന്ത്രണങ്ങളോടെ നടന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
അര്‍ജുന്‍ ഒരു ദന്ത ഡോക്ടര്‍ കൂടിയാണ്. താരത്തിന്റെ വിവാഹ ചിത്രം നടനും സുഹൃത്തുമായ ജോണ്‍ കൈപ്പള്ളിലാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് നിരവധിപേരാണ് കമ്മന്റുമായി എത്തുന്നത്.
റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവയിലൂടെയായിരുന്നു അര്‍ജുന്റെ സിനിമാ അരങ്ങേറ്റം. മോഹന്‍ലാല്‍ നായകനായെത്തിയ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധ നേടുന്നത്.
ഷൈലോക്ക്, മിസ്റ്റര്‍ ഫ്രോഡ്, സുസുധി വാത്മീകം, റേഡിയോ ജോക്കി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രം റിലീസിനൊരുങ്ങുന്ന മരക്കാര്‍ ആണ്. ചിത്രം ഓണം റിലീസായി തീയറ്ററുകളില്‍ എത്തും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker