അധ്യാപകന്, മഹല്ല് സെക്രട്ടറി, സകാത്ത് കമ്മിറ്റി മെമ്പര്‍, ടാലന്റ് പ്രവര്‍ത്തക കൗണ്‍സില്‍ അംഗം, സാമൂഹ്യ- രാഷ്ട്രീയ പ്രവര്ത്തകന് എന്നീ നിലകളിലെല്ലാം വടക്കാങ്ങര കിഴക്കെകുളമ്പില്, അടുത്ത കാലം വരെ നിറഞ്ഞ് നിന്ന് പ്രവര്‍ത്തിച്ചിരുന്ന അബു മാസ്റ്റര്‍ ഇന്ന് കാലത്ത് ഇഹലോക വാസം വെടിഞ്ഞ് തന്റെ ശാശ്വത ജീവിതത്തിന്റെ പ്രഥമഘട്ടത്തിന് ആരംഭം കുറിച്ചു. ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ലെന്ന വലിയ വടവൃക്ഷത്തില്‍ നിന്നും ഒരു ഇല കൂടി കൊഴിഞ്ഞ് വീണു.
രണ്ടാഴ്ചക്കാലമായി ഹൃദയ സംബന്ധ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിരൂരങ്ങാടി യതീംഘാനയുടെ സന്തതിയായ അബു മാഷ് അദ്ധ്യായന പടവ് കേറിയത് തടത്തിലക്കുണ്ട് എം എം എല്‍ പി സ്കൂളില്‍
പിന്നീട് ജെഡിറ്റി ഇസ്ലാം സഭ എല്‍ പി സ്കൂളില്‍ അറബി അധ്യാപകനായി.ഭാര്യ വി പി ഫാത്തിമ എടയൂര്‍.മക്കള്‍; സഫര്‍ അഹ്മദ് (ബിസിസ്സ് ദുബൈ , നസീം ബാബു (ദുബൈ), നസീര്‍ (അധ്യാപകന് ഗവ: ബോയ്സ് ഹൈസ്കൂള്‍ മലപ്പുറം), ഫൗസിയ (അധ്യാപിക, സില്‍വര്‍ മൗണ്ട്, പെരിന്തല്‍മണ്ണ ), ഫരീദ, ഫസീല.
മരുമക്കള്‍; പരേതയായ ഫാസിറ കരുവാട്ടില്‍, റാഷിദ മണ്ണാര്‍ക്കാട് (അധ്യാപിക എന്‍ സി ടി കടന്നമണ്ണ), മെഹറുന്നിസ തിരൂരങ്ങാടി, റസീന ചേങ്ങോട്ടൂര്‍, മഹ്മൂദ് ഹുസൈന് പട്ടിക്കാട്, ഉമ്മര്‍ മണ്ണാര് മല, സൈനുല്‍ ആബ്ദീന്‍ ശാന്തപുരം.സഹോദരങ്ങള്‍ ആയിശക്കുട്ടി പട്ടിക്കാട് (പരേത ). മുഹമ്മദ് എന്ന കുഞ്ഞിപ്പ ( പരേതന്), ഖാദര്‍ മാഷ്, സെയ്ത് മാഷ്.
അഖിലേന്ത്യാ മുസ്ലിം ലീശഗ് അനുഭാവിയും ആദ്യകാല സാമൂഹ്യ പ്രവര്‍ത്തകനുമായ അബു മാഷിന്റെ വിയോഗത്തോടെ ഒരു കാലത്ത് കിഴക്കേക്കുളമ്പ് രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന വടക്കാങ്ങരയിലെ ആദ്യകാല അദ്ധ്യാപകരിലെ ഒരു കണ്ണി കൂടിയാണ് നാടിന് നഷ്ടപ്പെട്ടത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശം കിട്ടിയതിനാല്‍ ജനാസ നമസ്കാരം ആദ്യം നിശ്ചയിച്ചതിനേക്കാളും രണ്ട് മണിക്കൂര്‍ നേരത്തെയും മഹല്ല് ഓപ്പണ്‍ ഓഡിറ്റോറിയത്തിലുമാണ് നിര്‍വഹിച്ചത്. മൂത്ത മകന് സഫര്‍/ബാപ്പു നമസ്കാരത്തിന് നേതൃത്വം നല്കി. 10:30 ന് റൗളയില്‍ അദ്ദേഹത്തിന്റ ജനാസ മറമാടി.കേരളഭൂഷണം ജനറല്‍ മാനേജര്‍ ജൗഹര്‍ അലിയുടെ പിതൃസഹോദരനാണ് വടക്കാങ്ങര കിഴക്കേക്കുളമ്പിലെ തങ്കയത്തില്‍ അബു മാഷ്. കേരളഭൂഷണം മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും ആദരാഞ്ജലികള്‍.