LOCAL NEWSMALAPPURAM

യുവാക്കള്‍ പാലിയേറ്റീവ് രംഗത്തേക്ക് കടന്ന് വരണം; കരീം വാഴക്കാട്

വടക്കാങ്ങര: പാലിയേറ്റീവ് സേവനം മനുഷ്യന്റെ സാമൂഹിക ബോധത്തിന്റേയും ധാര്‍മിക ചിന്തയുടേയും ഭാഗമാണെന്നും യുവാക്കള്‍ ഈ രംഗത്തേക്ക് സജീവമായി കടന്നുവരണമെന്നും മലപ്പുറം ഇനീഷേറ്റീവ് ഇന്‍ പാലിയേറ്റീവ് പ്രതിനിധി കരീം വാഴക്കാട് അഭിപ്രായപ്പെട്ടു.
ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച്
മക്കരപ്പറമ്പ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വടക്കാങ്ങര ടാലന്റ് പബ്‌ളിക് സ്‌ക്കൂൾ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച “പാലിയേറ്റീവ് പരിചരണം നിലച്ചുപോകരുത് “എന്ന ശീര്‍ഷകത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലിയേറ്റീവ് സേവനം ഓരോരുത്തരും സ്വന്തം ബാധ്യതയായി ഏറ്റെടുക്കുകയും ജീവിതത്തിന്റെ കുറഞ്ഞ സമയമെങ്കിലും അതിനായി മാറ്റിവെക്കുകയും ചെയ്യുമ്പോൾ വലിയ മാറ്റമാണുണ്ടാവുക. ഈ സേവനം അർഹിക്കുന്നവരുടെ അവകാശമാണ് അല്ലാതെ ഔദാര്യമല്ല. യാതൊരു പ്രതിഫലവുമാഗ്രഹിക്കാതെ സേവനത്തിന്റേയും സമാശ്വാസത്തിന്റേയും മാലാഖമാരായി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ മാറുമ്പോള്‍ ജീവിതത്തില്‍ വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങളനുഭവിക്കുന്ന മനുഷ്യരുടെ പ്രയാസങ്ങളാണ് പരിഹരിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സേവനങ്ങൾ ചെയ്യുന്നത് ആരുടെയും അഭിമാനത്തിന് ക്ഷതമേല്പിക്കുന്ന തരത്തിലാവരുതെന്നും, ആവതുള്ള കാലത്ത് നിറവേറ്റേണ്ട ഉത്തരവാദിത്തതിന്റെയും കടമയുടെയും ബാധ്യതയുടെയും പ്രതീകമായിരിക്കണം പാലിയേറ്റീവ് എന്നും മക്കരപ്പറമ്പ് പാലിയേറ്റീവ് സെക്രട്ടറി സി. എച്. മുഹമ്മദലി പറഞ്ഞു. ടാലന്റ് പബ്ലിക് സ്കൂൾ അങ്കണത്തിലെ യുവാക്കളുടെയും സ്ത്രീകളുടെയും നിറ സാന്നിധ്യം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവേകും

Related Articles

Back to top button