KERALALATEST

യുവാവിനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയില്‍ യുവാവിനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കിരണ്‍കുമാര്‍ (45) നെ ഇന്ന് രാവിലെയോടെയാണ് വീടിന് സമീപത്തായി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിയുകയായിരുന്നു. സംഭവത്തില്‍ കിരണ്‍കുമാറിന്റെ അയല്‍വാസി സതീഷ് (41) നെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker