സൌത്ത് കരോലിന: അവശനിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവ് പാമ്പ് കടിയേറ്റതാണെന്ന് പറഞ്ഞത് ഏറെ വൈകിയ ശേഷം. സംശയം തോന്നിയ അധികൃതര്‍ യുവാവിന്റെ വീട് പരിശോധിച്ചപ്പോള്‍ കണ്ടത് മുറി നിറയെ പാമ്പുകള്‍. സൌത്ത് കരോലിനയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് കാലിന് മുറിവേറ്റ് യുവാവ് ചികിത്സ തേടിയെത്തിയത്. ആശുപത്രിയിലെത്തിയ യുവാവ് എങ്ങനെയാണ് മുറിവുണ്ടായതെന്ന് ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ പറഞ്ഞില്ല.
പക്ഷേ അവശനായതിന് പിന്നാലെയാണ് പാമ്പ് കടിയേറ്റാണ് അപകടമുണ്ടായതെന്ന് ഇയാള്‍ വിശദമാക്കിയത്. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. പിന്നാലെ യുവാവിന്റെ വീട്ടിലെത്തിയ പൊലീസുകാരെ കാത്തിരുന്നത് ഒരു മുറി നിറയെ പാമ്പുകള്‍ ആയിരുന്നു. പാമ്പുകള്‍ അതിക്രമിച്ച് കയറിയതാണോയെന്ന സംശയത്തില്‍ അന്വേഷണം വിശദമാക്കിയതോടെയാണ് പാമ്പുകള്‍ പുറത്ത് നിന്ന് അതിക്രമിച്ച് കയറിയതല്ലെന്ന് വിശദമായത്. അനധികൃതമായി യുവാവ് വളര്‍ത്തിയിരുന്ന വിഷ പാമ്പുകളാണ് യുവാവിനെ ആക്രമിച്ചത്.
ജനവാസമേഖലയിലെ മറ്റ് വീടുകള്‍ക്ക് അടക്കം അപകട ഭീതിയുയര്‍ത്തിയ ഒരു ഡസനിലേറെ വിഷ പാമ്പുകളാണ് ഈ വീട്ടില്‍ നിന്ന് നീക്കം ചെയ്തത്. ഇവയെ അനിമല്‍ കണ്‍ട്രോളില്‍ നിന്നുള്ള ജീവനക്കാരെത്തിയാണ് പിടികൂടിയത്. ഓമനിച്ച് വളര്‍ത്തിയ വിഷ പാമ്പുകളുടെ കടിയേറ്റ യുവാവ് ഇനിയും ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ഇയാള്‍ക്കെതിരെ വിഷജീവികളെ അനധികൃതമായി സൂക്ഷിച്ചതിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ കുടിലുകളില്‍ കിടന്നാല്‍ ആനയുടെ ആക്രമണം ഉണ്ടാകുമെന്ന ഭീതിയില്‍ സമീപത്തെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ കോണ്‍ക്രീറ്റ് വീട്ടില്‍ ഉറങ്ങിയ മൂന്ന് കുട്ടികള്‍ പാമ്പ് കടിയേറ്റ് മരിച്ചു. ജാര്‍ഖണ്ഡിലാണ് സംഭവം. ഗാര്‍വാ ജില്ലയിലെ ഛാപ്കാലി ഗ്രാമത്തിലാണ് ദാരുണ സംഭവം. ആനയുടെ ആക്രമണം പതിവായതോടെയാണ് ഈ വീട്ടില്‍ സമീപത്തെ കുടിലുകളില്‍ നിന്നുള്ള പത്തോളം കുട്ടികളായിരുന്നു ഒരുമിച്ച് ഉറങ്ങിയിരുന്നത്. ചീനിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ വീടുള്ളത്.
60 1 minute read