BREAKING NEWSWORLD

യുവാവ് പൂര്‍ണ നഗ്‌നനായി ബാര്‍ ജീവനക്കാര്‍ക്ക് മുന്നില്‍; കാരണക്കാരന്‍ 20 പൗണ്ടാണ്

സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലാവുന്ന ഒരു ചിത്രമുണ്ട്. ബാര്‍ ജീവനക്കാര്‍ക്ക് മുന്നില്‍ പൂര്‍ണ നഗ്‌നനായി ഇരിക്കുന്ന ഒരു യുവാവ്. ഇംഗ്ലണ്ടിലെ ബെര്‍ക്ക്‌ഷെയറിലെ ദി ബിയര്‍ ഇന്‍ മെയ്ഡന്‍ഹെഡിലെ പബ്ബിലാണ് ഈ രംഗം അരങ്ങേറിയത്. രണ്ട് ബാര്‍ടെന്‍ഡര്‍മാരുടെ മുന്നിലെ മേശയ്ക്ക് പിന്നിലായാണ് യുവാവ് പൂര്‍ണ നഗ്‌നനായി നില്‍ക്കുന്നത്. മേശയുടെ മറയുള്ളതിനാല്‍ സ്വകാര്യ ഭാഗങ്ങള്‍ ബാര്‍ടെന്‍ഡര്‍മാര്‍ക്ക് കാണാവുന്ന വിധത്തിലല്ല യുവാവിന്റെ നഗ്‌നത പ്രദര്‍ശനം.
സെപ്റ്റംബര്‍ 14 നാണ് സംഭവം നടന്നത്. ബാറില്‍ നഗ്‌നനായി ജീവനക്കാര്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന യുവാവിന്റെ ഫോട്ടോ റെഡ്ഡിറ്റില്‍ 10,000ലധികം അപ്‌വോട്ടുകളും, 700ലധികം കമന്റുകളും നേടിയിട്ടുണ്ട്. ചിത്രം പോസ്റ്റ് ചെയ്ത വ്യക്തി ‘എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്’ എന്ന കുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
‘അയാള്‍ ഞങ്ങളുടെ തൊട്ടടുത്ത മേശയില്‍ കൂട്ടുകാരോടപ്പം ഇരിക്കുകകയായിരുന്നു. അവന്‍ പെട്ടെന്ന് എഴുന്നേറ്റ് എഴുന്നേറ്റു നിന്നും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ തുടങ്ങി. എന്തുകൊണ്ടാണ് അവന്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് അവന്റെ കൂട്ടുകാര്‍ക്ക് പോലും മനസ്സിലായില്ല എന്ന് തോന്നുന്നു. ഞങ്ങള്‍ തീര്‍ച്ചയായും ഞെട്ടിപ്പോയി’, തൊട്ടപ്പുറത്തെ മേശയില്‍ ഇരിക്കുകയും യുവാവിന്റെ ഫോട്ടോ പകര്‍ത്തുകയും ചെയ്ത വ്യക്തി ലാഡ്‌ബൈബിളിനോട് പറഞ്ഞു.
‘അയാള്‍ നേരെ ബാര്‍ ജീവനക്കാരുടെ അടുത്തേക്ക് നഗ്‌നനായി ചെന്ന് സംസാരിച്ചു. പക്ഷെ ഒരു ഡ്രിങ്ക് പോലും വാങ്ങിയില്ല. ബാര്‍ടെന്‍ഡര്‍മാരോ മറ്റുള്ളവരോ ആ വ്യക്തിയുടെ നഗ്‌നത പ്രദര്‍ശനം തടഞ്ഞതുമില്ല. കുറച്ച് സമയത്തിന് തിരികെപോയി തന്റെ വസ്ത്രങ്ങള്‍ ധരിച്ച് കൂട്ടുകാര്‍ക്കിയടയില്‍ പോയിരുന്നു യുവാവ്’, യുവാവിന്റെ ഫോട്ടോ പകര്‍ത്തിയ വ്യക്തി പറഞ്ഞു.
പിന്നീട് പുകവലിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ യുവാവ് തന്റെ അടുത്തെത്തിയെന്നും 20 പൗണ്ടിന് തന്റെ അടുത്തിരുന്ന കൂട്ടുകാരനോട് ബെറ്റ് വച്ചതിന്റെ ഭാഗമായാണ് നഗ്‌നനായി ബാര്‍ ജീവക്കാരുടെ അടുത്തേക്ക് പോയത് എന്നും വ്യക്തമാക്കി. അതെ സമയം ബെറ്റ് വച്ച സുഹൃത്ത് ഇപ്പോള്‍ പണം തരുമോ എന്നുറപ്പില്ല എന്നും യുവാവ് പറഞ്ഞുവത്രേ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker