യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് വിട. മൃതദേഹം സംസ്കരിച്ചു. അബൂദബി ബതീൻ ഖബർസ്ഥാനിൽ ആയിരുന്നു സംസ്കാരം. യു.എ.ഇയിൽ നാൽപതും മറ്റു ഗൾഫ് രാജ്യങ്ങളിൽ മൂന്ന് ദിവസവും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. വിടവാങ്ങിയ നേതാവിനോടുള്ള ആദര സൂചകമായി ഇന്ത്യയിലും ഇന്ന് ദുഃഖാചരണമാണ്.
2004 മുതൽ യു എ ഇയുടെ പ്രസിഡന്റും സർവ സൈന്യാധിപനും അബൂദബി എമിറേറ്റിന്റെ ഭരണാധികാരിയുമായിരുന്നു ശൈഖ് ഖലീഫ ബിൻസായിദ് അൽ നഹ്യാൻ. യുഎ.ഇയിലെ മറ്റു ഭരണാധികാരികളും നേതാക്കളും സംസ്കാര ചടങ്ങിൽ സംബന്ധിച്ചു.