KERALAKOZHIKODELATEST

യു.എ ഖാദറിന്റെ ഭാര്യ അന്തരിച്ചു

കോഴിക്കോട്: സാഹിത്യകാരന്‍ യുഎ ഖാദറിന്റെ ഭാര്യ ഫാത്തിമ ബീവി (78) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിക്കോടിയിലെ പരേതരായ വടക്കേട്ടില്‍ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12 ന് ഖാദര്‍ മരണപ്പെട്ടതിനു ശേഷം ഫാത്തിമ കിടപ്പിലായിരുന്നു. മയ്യിത്ത് തിക്കോടി മീത്തലെ പള്ളി കബര്‍സ്ഥാനില്‍ മറവ് ചെയ്യും. മയ്യത്ത് നമസ്‌കാരം രാവിലെ 10.30ന്.
മക്കള്‍:ഫിറോസ്, കബീര്‍, അദീപ് , സറീന, സുലൈഖ (ദുബായ്). മരുമക്കള്‍: സലാം, (കോഴിക്കോട്) സഹീര്‍ (ദുബായ്) . സഹോദരങ്ങള്‍: അയിശു, റാബിയ, പുറക്കാട് ഖാസി ഇ.കെ.അബൂബക്കര്‍ ഹാജിയുടെ ഭാര്യ സഫിയ, വി.കെ.അബ്ദുല്‍ മജീദ് (മെമ്പര്‍ തിക്കോടി ഗ്രാമപഞ്ചായത്ത്), വി.കെ.അബ്ദുല്‍ ലത്തീഫ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker