കോഴിക്കോട്: ദയാവധം പ്രമേയമായ യൂത്തനേഷ്യ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. കൂട്ടം ജീവകാരുണ്യ കൂട്ടായ്മ പ്രസിഡന്റ് സുരേഷ് കുമാര്‍ ലോഞ്ചിംഗ് നിര്‍വഹിച്ചു.സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ചാലിയാര്‍ രഘുവാണ്. ഷിബു സുകുമാരന്‍ സംഗീതം ഒരുക്കിയ ചിത്രം നിര്‍മിച്ചത് ഷാന്‍ ബാബു. വിപിന്‍ ശോഭാനന്ദാണ് ക്യാമറയും എഡിറ്റിംഗ് സലീഷ് ലാലും നിര്‍വഹിച്ചു. പ്രിയ, രഘു, സിങ്കല്‍ തന്മയാ, ഷെല്ലാസ്, ബച്ചന്‍ കാഞ്ഞങ്ങാട്, അനൂപ്, പി.വി. സന്ദീപ് എന്നിവരാണ് സിനിമയില്‍ മുഖ്യ വേഷം ചെയ്തത്. ചടങ്ങില്‍ നടന്‍ ബാല, നടിമാരായ സീമ ജി. നായര്‍, പ്രിയ ശ്രീജിത്ത്, സംവിധായകന്‍ രഘു ചാലിയാര്‍, നിര്‍മാതാവ് ഷാന്‍ബാബു, എന്‍. എന്‍. ബൈജു, ഉമ പ്രേമാനന്ദന്‍, സോജന്‍ വര്‍ഗീസ് ഏഞ്ചല്‍, ഇന്ദ്ര പാലന്‍ തോട്ടത്തില്‍, ആന്റണി മാത്യു, പി.കെ പ്രകാശന്‍, വിധുകുമാര്‍, രാധാ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Check Also
Close - അയിത്ത വിവാദം; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതിSeptember 22, 2023
- ജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; സംസ്ഥാന കമ്മിറ്റി വിളിച്ച് കേരള ഘടകംSeptember 22, 2023