SPORTSFOOTBALL

യൂറോകപ്പ്: ഓരോ ഗോളടിച്ചു സമനില പങ്കുവെച്ച് സ്വിറ്റ്‌സര്‍ലണ്ടും വെയില്‍സും

ബാക്കു: യുവേഫ യുറോകപ്പിന്റെ ഗ്രൂപ്പ് എയിലെ ബാക്കുവില്‍ നടന്ന രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലണ്ടും വെയില്‍സും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരി്ഞ്ഞു. സ്വിറ്റ്‌സര്‍ലണ്ടിനു വേണ്ടി 49ാം മിനിറ്റില്‍ ബ്രീല്‍ എംബോളയും വെയില്‍സിന്റെ സമനില ഗോള്‍ 74ാം മിനിറ്റില്‍ കീഫര്‍ മൂറും വലയിലെത്തിച്ചു.
ആദ്യ പകുതിയില്‍ സ്വിറ്റ്‌സര്‍ലണ്ടിന്റെ ഒന്നു രണ്ടു ഗോള്‍ ശ്രമങ്ങള്‍ മാറ്റിവെച്ചാല്‍ കാര്യമായ നീക്കങ്ങള്‍ ഒന്നും വന്നില്ല. വെയില്‍സിന്റെ പ്രധാന താരം ഗാരത് ബെയിലിന്റെ മോശം ഫോം വെയില്‍സിനെ കാര്യമായി ബാധിച്ചു.
രണ്ടാം പകുതി തുടങ്ങി ആദ്യം തന്നെ 24കാരന്‍ എംബോള സ്വിറ്റസര്‍ലണ്ടിനെ മുന്നിലെത്തിച്ചു. ഷെറിഡന്‍ ഷക്വീറി അളന്നു കുറിച്ചു നല്‍കിയ കോര്‍ണര്‍ എംബോള തലകൊണ്ട് ചെത്തി വലയിലാക്കി. ജര്‍മ്മന്‍ ബുണ്ടസ് ലീഗില്‍ ബറൂഷ്യ മുന്‍ചെന്‍ഗ്ലാഡബാഷിന്റെ കുപ്പായമണിയുന്ന കാമറൂണ്‍ വംശജനായ എംബോളയുടെ ആറാം അന്താരാഷ്ട്ര ഗോള്‍.
74ാം മിനിറ്റില്‍ വെയില്‍സും മറ്റൊരു ഹെഡ്ഡറിലൂടെ ഗോള്‍ മടക്കി. ഈ ഗോളിനും കോര്‍ണര്‍ കിക്ക് തന്നെ വഴിമരുന്നിട്ടു. ഷോട്ട് കോര്‍ണറിനെ തുടര്‍ന്നു മോറലിന്റെ ഗോള്‍ മുഖത്തേക്ക് നല്‍കിയ പാസ് സെന്റര്‍ ഫോര്‍വേര്‍ഡ് കീഫര്‍ മൂര്‍ തലകൊണ്ട് ചെത്തി ഗോള്‍ വലയുടെ വലത്തെ മൂലയില്‍ നിക്ഷേപിച്ചു 11.
84ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലണ്ട് വീണ്ടും ഗോള്‍ നേടി മുന്നില്‍ക്കയറി. പക്ഷേ വാറിന്റെ തീരുമാനം സ്വിറ്റ്‌സര്‍ലണ്ടിനു എതിരായി എംബോളയുടെ ഹെഡ്ഡര്‍ പാസില്‍ പകരക്കാരനായി വന്ന മരിയോ ഗാവ്‌റനോവിച്ചിന്റെ ഗോള്‍ ഓഫ് സൈഡില്‍ നിന്നാണെന്നു വീഡിയോ അസിസ്റ്റ് റഫ്‌റി വിധിച്ചതോടെ കളി 11നു സമനിലയിലേക്കു നീങ്ങി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker