ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം വെള്ളിയാഴ്ച പാര്‍ട്ടി നേതാക്കള്‍ ഏറ്റുവാങ്ങും. വൈകിട്ട് നാലുമണിയേടെ എയിംസില്‍ നിന്ന് നിന്ന് ഭൗതികദേഹം ഏറ്റുവാങ്ങി ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ അല്‍പസമയം പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വസന്ത് കുഞ്ചിലെ വീട്ടിലിലേക്ക് കൊണ്ട് പോകും. രാത്രി മുഴുവന്‍ ഡല്‍ഹിയില്‍ വസന്ത് കുഞ്ചിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ വീട്ടിലെത്തി യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കും.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെ യച്ചൂരിയുടെ മൃതദേഹം സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് കൊണ്ടുവരും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യെച്ചൂരിയുടെ ഓഫീസ് ഈ കെട്ടിടാത്തിലാണ് പ്രവര്‍ത്തിക്കുന്നത്
1984 ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവായി എത്തിയതുമുതല്‍ യെച്ചൂരിയുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു 14 അശോക റോഡിലെ കെട്ടിടം. അദ്ദേഹത്തിന്റെ ഭൗതികശരീരം ശനിയാഴ്ച വിലാപയാത്രയായി ഡല്‍ഹിയിലെ എ.കെ.ജി. ഭവനില്‍ നിന്ന് 14 അശോക റോഡ് വരെ കൊണ്ട് പോകും. അവിടെ നിന്ന് മൃതദേഹം എയിംസിലെത്തിച്ച് ആശുപത്രിക്ക് കൈമാറും.
സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റിയില്‍ എത്തുമ്പോള്‍ 14 അശോക റോഡിലെ കെട്ടിടമായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ്. 1989 ല്‍ സിപിഎം കേന്ദ്ര സെക്രട്ടറിയേറ്റില്‍ എത്തിയതോടെ അദ്ദേഹം 14 അശോക റോഡിലെ സ്ഥിരം അന്തേവാസിയായി മാറി. 1992 വരെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ് ആ കെട്ടിടത്തിലായിരുന്നു. യെച്ചൂരിയെന്ന കമ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ, സംഘടന ചിന്തകളെ സ്പുടം ചെയ്തെടുക്കുന്നതില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ച അശോക റോഡും യെച്ചൂരിക്ക് അവസാനയാത്രമൊഴി ചൊല്ലും.
എകെ ജി ഭവനില്‍ നിന്ന് 14 അശോക റോഡിലേക്ക് ഉളള വിലാപയാത്രയില്‍ സിപിഎമ്മിന്റെ പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ നേതാക്കള്‍, പ്രവര്‍ത്തകര്‍ പങ്കെടുക്കും.
57 1 minute read