കൊച്ചി: ലോകോത്തര കമ്പനികളുടെ ടയര്‍ വിതരണക്കാരായ വൈസിഎന്‍ കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ ടയര്‍ ഡീലര്‍ഷിപ്പായ കെകെഎസ് ടയേഴ്‌സുമായി കൈകോര്‍ത്തു. വിതരണ ശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ശക്തമായ സാന്നിധ്യമുള്ള കെ കെ എസ് ടയേഴ്‌സുമായുള്ള പങ്കാളിത്തം വഴി കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് മികച്ച ടയറുകള്‍ ലഭ്യമാക്കാന്‍സാധിക്കുമെന്ന് യോകോഹാമ ഇന്ത്യയുടെ സെയില്‍സ് ഡയറക്ടര്‍ ഹരീന്ദര്‍ സിംഗ് പറഞ്ഞു
വൈസിഎന്‍ ഡീലര്‍ഷിപ്പ് സ്‌റ്റോറുകളില്‍ യോകോഹാമ ടയറുകള്‍, വീല്‍ ബാലന്‍സിങ്, വീല്‍ അലൈന്‍മെന്റ് തുടങ്ങിയ എല്ലാ ടയര്‍ സംബന്ധമായ ആവശ്യങ്ങളും, സേവനങ്ങളും ഒരു കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കുന്ന സംവിധാനമാണെന്ന് ഹരീന്ദര്‍ സിംഗ് കൂട്ടി ചേ?ത്തു.