BREAKING NEWSWORLD

യോഗിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് എതിരെ ആഞ്ഞടിച്ച് യുഎഇ രാജകുമാരി

ദുബായ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ കാഴ്ചപ്പാടിനെ ചോദ്യം ചെയ്ത് യുഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. വര്‍ഷങ്ങള്‍ക്ക് മുമ്പ് യോഗി എഴുതിയ സ്ത്രീവിരുദ്ധ ലേഖനത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാജകുമാരിയുടെ വിമര്‍ശനം.
‘ആരാണിയാള്‍ എങ്ങനെയാണിയാള്‍ക്കിത് പറയാന്‍ പറ്റുന്നത്. ആരാണിദ്ദേഹത്ത വോട്ട് ചെയ്ത് വിജയിപ്പിച്ചത്,’ രാജകുമാരി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍ എന്ന പേരില്‍ തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ യോഗി എഴുതിയ ലേഖനമാണ് രാജകുമാരി ചൂണ്ടിക്കാണിച്ചിരുക്കുന്നത്. സ്ത്രീകള്‍ സ്വാതന്ത്രത്തിന് അര്‍ഹരല്ലെന്നും അവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.
നേരത്തെ യുഎഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയും ഹിന്ദ് അല്‍ ഖാസിമി രംഗത്തു വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഇന്ത്യന്‍ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്ക് വെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker