ENTERTAINMENTMALAYALAM

യോഗ ചെയ്യൂ..ടെന്‍ഷന്‍ കുറയ്ക്കൂ…ആരാധകരോട് കീര്‍ത്തി സുരേഷ്

യോഗയിലൂടെ ടെന്‍ഷന്‍ അകറ്റാന്‍ കഴിയുമെന്ന് നടി കീര്‍ത്തി സുരേഷ്. കഴിഞ്ഞ ദിവസം ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ യോഗ പരിശീലിക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
യോഗ പരിശീലിച്ചതിന് ശേഷം തന്റെ മാനസികാവസ്ഥയില്‍ ഉണ്ടായ നല്ല മാറ്റങ്ങള്‍ ഉണ്ടായതായും വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തില്‍ എല്ലാവരും യോഗ പരിശീലിക്കുന്നത് മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ഏറെ സഹായകമാകുമെന്നും കീര്‍ത്തി സുരേഷ് പറയുന്നു.
താരം ലോക്ക് ഡൗണ്‍ കാലത്ത് പങ്കുവച്ചിട്ടുള്ള കുക്കിംഗ് വീഡിയോകളും ആരാധകര്‍ മുന്‍പും ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.
ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടെയും മകളായ കീര്‍ത്തി സുരേഷ് 2013 ല്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

Related Articles

Back to top button