ENTERTAINMENTMALAYALAM

രഞ്ജിത്തിനെതിരായ പരാതിയുമായി മുന്നോട്ടുപോകാന്‍ ബംഗാളി നടിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും: ആഷിഖ് അബു

സംവിധായകന്‍ രഞ്ജിത്തിന് മോശമായി പെരുമാറിയെന്ന പരാതിയുമായി മുന്നോട്ടുപോകാന്‍ ബംഗാളി നടി ശ്രീലേഖ മിത്രയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. കേസ് നടത്താനോ കേരളത്തിലേക്ക് വരാനോ തന്റെ നിലവിലെ സാഹചര്യത്തില്‍ സഹായം ആവശ്യമാണെന്ന് നടി പറഞ്ഞതിന് പിന്നാലെയാണ് ആഷിഖ് അബു പിന്തുണ അറിയിച്ചത്.  സര്‍ക്കാരില്‍ നിന്നും നടിയ്ക്ക് പിന്തുണ ലഭിക്കുമെന്നും അതിനായി സമൂഹം സമ്മര്‍ദം ചെലുത്തുമെന്നും താന്‍ വിശ്വസിക്കുന്നതായും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

പരാതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കൂ എന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന നിരാശയുണ്ടാക്കിയെന്ന് ആഷിഖ് അബു പറഞ്ഞു. നല്ല ഉദ്ദേശത്തോടെ തുടങ്ങിയ ഒന്ന് സര്‍ക്കാരിനെതിരെ വലിയ കുഴിയായി രൂപപ്പെടാന്‍ ഇടയാക്കിയത് ആരെന്ന് കണ്ടെത്തണം. ഈ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണോ അതെന്ന് അറിയില്ല. സര്‍ക്കാര്‍ ബുദ്ധിശൂന്യത കാണിക്കരുത്. സര്‍ക്കാര്‍ മുഴുവന്‍ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും ആഷിഖ് അബു പറഞ്ഞു.

Related Articles

Back to top button