BREAKING NEWSLATESTNATIONAL

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളിന്റെ മുകളില്‍ നിന്നു കാലേല്‍ തൂക്കി നിര്‍ത്തി; ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍

മിര്‍സാപൂര്‍: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളിന്റെ മുകളില്‍ നിന്നും തലകീഴായി തൂക്കി പിടിച്ച ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ മിര്‍സാപ്പൂരിലാണ് സംഭവമുണ്ടായത്. സ്‌കുളിന്റെ ബാല്‍ക്കണിയില്‍ നിന്നും കുട്ടിയെ തലകീഴായി പിടിക്കുകയായിരുന്നു ഇയാള്‍. ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയായിരുന്നു.
മനോജ് വിശ്വകര്‍മ്മ എന്ന പ്രഥമാധ്യാപകനാണ് അറസ്റ്റിലായിരിക്കുന്നത്. സോനു യാദവ് എന്ന കുട്ടിയാണ് ഇയാളുടെ പീഡനത്തിന് ഇരയായത്. കുട്ടി ഭയന്ന് കരയുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയില്‍ മറ്റൊരു കുട്ടിയുമായി വഴക്കുണ്ടായതിനാണ് കുട്ടിയെ ഇത്തരത്തില്‍ ശിക്ഷിച്ചത്. വഴക്കുണ്ടാക്കിയതിന് മറ്റേ കുട്ടിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടാണ് അധ്യാപകന്റെ ശിക്ഷാ നടപടി. ഇയാള്‍ക്കെതിരെ നടപടിയെടുത്തതായി യുപി പോലീസ് നടപടിയെടുത്തിട്ടുണ്ടെന്ന് ട്വിറ്ററില്‍ കുറിച്ചു.
അധ്യാപകന്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ എടുത്ത് പൊക്കുകയും സ്‌കൂളിന്റെ ഏറ്റവും മുകളിലത്തെ നിലയിലേക്ക് പോകുകയും കാലില്‍ തൂക്കി പിടിക്കുകയുമായിരുന്നു. മാപ്പ് പറഞ്ഞില്ലെങ്കില്‍ താഴെയിടുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
പിന്നീട്, കുട്ടികള്‍ എല്ലാവരും ഇയാളുടെ ചുറ്റും കൂടിയതോടെയാണ് സോനുവിനെ വെറുതേ വിട്ടത്. ഭയന്ന് വിറച്ച കുട്ടി ഉറക്കെ കരയുന്നത് കാണാമായിരുന്നു.
പ്രധാന അധ്യാപകന്റെ പ്രവൃത്തികള്‍ തെറ്റായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. എന്നാല്‍, കുട്ടിയോടുള്ള സ്‌നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്തത്. അതുകൊണ്ട് തന്നെ നടപടിയില്‍ പ്രശ്‌നമില്ലെന്നും പിതാവ് പറഞ്ഞു.
‘അധ്യാപകന്‍ ചെയ്തത് തെറ്റാണ്, എന്നാല്‍ ഗുരുജി സ്‌നേഹം കൊണ്ടാണ് അത് ചെയ്തത്, അതിനാല്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല,’ പിതാവ് രഞ്ജിത് യാദവ് പറഞ്ഞു.
ജുവനൈല്‍ ജെസ്റ്റീസ് ആക്ട് പ്രകാരമാണ് മനോജിനെതിരെ കേസെടുത്തിരിക്കുന്നത്.
സോനു വളരെ വികൃതിയായ കുട്ടിയാണെന്നും അയാള്‍ കുട്ടികളേയും അധ്യാപകരേയും കടിക്കാറുണ്ട്. അവനെ തിരുത്താന്‍ പിതാവ് ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് ഭയപ്പെടുത്തുവാന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker